»   » അവാര്‍ഡിന് ശേഷം അഹങ്കാരം കൂടിയോ? പ്രശസ്തിക്ക് വേണ്ടിയാണോ പ്രതികരിക്കുന്നത് ? സുരഭി ലക്ഷ്മി പറയുന്നു

അവാര്‍ഡിന് ശേഷം അഹങ്കാരം കൂടിയോ? പ്രശസ്തിക്ക് വേണ്ടിയാണോ പ്രതികരിക്കുന്നത് ? സുരഭി ലക്ഷ്മി പറയുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതികരിച്ച സുരഭിയുടെ വിഡിയോ കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ വൈറലായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങളടക്കം കടത്തിവിടാതിരുന്നതിനെക്കുറിച്ചായിരുന്നു സുരഭി പ്രതികരിച്ചത്.

അഭിനയിക്കാന്‍ നീ എത്ര പേരുടെ ഒപ്പം കിടന്നു, സീനിയര്‍ പയ്യന്റെ ചോദ്യത്തിന് സുരഭി നല്‍കിയ മറുപടി !!

ഒരു ചടങ്ങിനു വേണ്ടി എറണാകുളത്തു നിന്ന് കോഴിക്കോടേക്ക് പോകുന്നതിനിടെ ടോള്‍ പ്ലാസയിലെത്തിയപ്പോള്‍ തന്റെ വണ്ടി കടത്തി വിടാത്തതിനെതിരെ തത്സമയം ഫേസ് ബുക്ക് ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു സുരഭി.

വണ്ടികള്‍ കടത്തിവിടുന്നതിനായി ഹോണ്‍ മുഴക്കി

ടോളില്‍ ഏഴാമതായിരുന്നു സുരഭിയുടെ വണ്ടി. പുറകിലുള്ള വണ്ടികള്‍ ഹോണടിക്കാന്‍ തുടങ്ങിയപ്പോള്‍ ഇവരുടെ വണ്ടിയും ഹോണ്‍ മുഴക്കി. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് നേരത്തെ അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. അതുകൊണ്ടാണ് ഹോണ്‍ മുഴക്കിയതെന്നും സുരഭി പറഞ്ഞു.

പ്രതികരിച്ചവരെ ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോള്‍ ഇടപെട്ടു

സുരഭിയുടെ വണ്ടിയുടെ പുറകിലുള്ള വണ്ടിയിലുള്ള പയ്യന്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ടോളിലെ ജീവനക്കാര്‍ അവനോട് മോശമായി പ്രതികരിക്കുന്നതിനെത്തുടര്‍ന്നാണ് സുരബിയും സഹോദരനും വിഷയത്തില്‍ ഇടപെട്ടത്.

പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണത

ടോള്‍ പിരിവിനെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണതയാണ് കണ്ടു വരുന്നത്. എന്നാല്‍ അന്ന് തനിക്ക് നേരിട്ട ദുരനുഭവത്തില്‍ നിരവധി പേര്‍ കൂടെ നിന്നിരുന്നുവെന്നും സുരഭി പറഞ്ഞു.

പ്രശസ്തിക്ക് വേണ്ടിയല്ല തല്ലു കൂടിയത്

പൈസ കൊടുത്ത് പ്രശ്‌നം പരിഹരിച്ചൂടെയെന്ന് ചിലര്‍ ചോദിച്ചിരുന്നു. പൈസ കൊടുക്കാനും തന്റെ ഊഴം എത്തുന്നതുവരെ കാത്തിരിക്കാനൊക്കെ തയ്യാറാണ്. പ്രശസ്തിക്ക് വേണ്ടിയാണ് പ്രതികരിച്ചതെന്നാണ് മറ്റു ചിലരുടെ കണ്ടെത്തല്‍. എന്നാല്‍ ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ കിട്ടിയ പ്രശസ്തിയുടെ അത്ര വരുമോ റോഡില്‍ തല്ലു പിടിക്കുമ്പോള്‍ കിട്ടുന്നതെന്നാണ് സുരഭി ചോദിക്കുന്നത്.

അഹങ്കാരം കൂടിയെന്നു പറയുന്നവരോട്

ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷം അഹങ്കാരവും തലക്കനവും കകൂടിയെന്ന് പറയുന്നവരോട് പറയാന്‍ ഒരു കാര്യമേയുള്ളൂ. പ്രതികരിക്കുന്നത് അഹങ്കാരമാണെങ്കില്‍ അഹങ്കാരിയായൊരു പെങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്ന് തന്നെ കരുതിക്കോളൂവെന്നും സുരഭി പറയുന്നു.

English summary
Surabhi Lakshmi reaction on toll.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam