പ്രശസ്തമായ എന്റെ കണക്കിന്റെ മാർക്ക്!! പത്താം ക്ലാസിലെ ഉത്തര കടലാസുമായി സുരഭി ലക്ഷ്മി, വീഡിയോ കാണൂ

പഴയ പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്ന് ലഭിച്ച് പരീക്ഷ പേപ്പറുകളാണ് പ്രേക്ഷകരുമായിപങ്കുവെയ്ക്കുന്നത്

കോഴിക്കോടിന്റെ തനത് സംസാര ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് സുരഭി ലക്ഷ്മി. സുരഭിയെ പ്രേക്ഷകരിൽ കൂടുതൽ ഹിറ്റാക്കിയത് എംഐടി മൂസ എന്ന പ്രോഗ്രാമയിരുന്നു. കോമഡി മാത്രമല്ല തനിയ്ക്ക് എല്ലാം കഥാപാത്രങ്ങളും ചേരുമെന്ന് 2016 ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ നടി തെളിയിച്ചു. ഈ ചിത്രത്തിന് ദേശീയ അവാർഡ് വരെ ലഭിച്ചിരുന്നു.

surabhi lakshmi

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് ലൈവാണ്. വർഷങ്ങൾക്ക് മുമ്പുള്ള സ്കൂൾ പഠനകാലത്തെ ഓർമകൾ പൊടിത്തട്ടിയെടുക്കുകയാണ് താരം. പഴയ പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്ന് ലഭിച്ച് പരീക്ഷ പേപ്പറുകളാണ് പ്രേക്ഷകരുമായിപങ്കുവെയ്ക്കുന്നത്. തനിയ്ക്ക് പത്താം ക്ലാസിൽ കണക്കിന് ലഭിച്ച റെക്കോർഡ് മാർക്കും താരം ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, ബയോളജി എന്നിങ്ങനെ എല്ലാ വിഷയങ്ങളുടെ മാർക്കും സുരഭി വിശകലനം ചെയ്യുന്നുണ്ട്. കൂടാതെ പത്താം ക്ലാസിൽ കണക്കിന് ലഭിച്ച് മാർക്കും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്തര കടലാസ് ഉയർത്തി പിടിച്ചുകൊണ്ടായിരുന്നു താരം അത് പൊട്ടിച്ചത്. 50 ന് 13 മാർക്കാണ് ഉത്തര കടലാസിൽ ലഭിച്ചിരുന്നത്. ഇതേ മാർക്ക് തന്നെയായിരുന്നു തനിയ്ക്ക് എസ്എസ്എൽസിക്കും ലഭിച്ചിരുന്നത്.13 ഉം , 12 മാർക്ക് വാങ്ങി എങ്ങനേയോ രക്ഷപ്പെട്ടു പോയെന്നും സുരഭി പറഞ്ഞു.ഹിന്ദിയ്ക്ക് താൻ അത്ര മോശക്കാരിയല്ലായിരുന്നെന്നും വീഡിയോയിൽ പറയുന്നുണ്ട്. പരീക്ഷയ്ക്ക് 32 മാർക്കാണ് ലഭിച്ചത്. എന്നാൽ കയ്യക്ഷരം അത്ര പോരന്നും താരം രസകരമായി വീഡിയോയിൽ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X