എം80 മൂസയിലെ റസിയ ഇനി എയര്‍ ഹോസ്റ്റസ്! അഭിമാന നിമിഷം പങ്കുവെച്ച് സുരഭി ലക്ഷ്മി!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായിരുന്നു എം80 മൂസ. സുരഭി ലക്ഷ്മിയും വിനോദ് കോവൂരും പ്രധാന വേഷത്തിലെത്തിയ ഹാസ്യ പരമ്പരയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പാത്തുവും മൂസയുമായാണ് ഇവരെത്തിയത്. സ്വതസിദ്ധമായ ഇവരുടെ അഭിനയശൈലിയായിരുന്നു പരിപാടിക്ക് മാറ്റ് കൂട്ടിയത്. പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. പാത്തുവിന്റേയും മൂസയുടേയും മകളായ റസിയയെ അവതരിപ്പിച്ച അഞ്ജുവിന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുരഭി. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

എം80 മൂസയിൽ എന്റെ മകളായി അഭിനയിച്ച റസിയ. അഞ്ജു ആദ്യമായി ദുബായിൽ പ്രോഗ്രാമിന് പോയപ്പോൾ എയര്‍ ഹോസ്റ്റസിനെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ആഗ്രഹമായിരുന്നു ഒരു എയര്‍ഹോസ്റ്റസ് ആകുക എന്നത്. അതിന് വേണ്ടി അവൾ കഠിന പ്രയത്നം നടത്തി പഠിച്ച് എയര്‍ ഹോസ്റ്റസായി. എയർ ഇന്ത്യയിൽ ജോലിയും കിട്ടി. ഇന്നലെ അവൾ ആദ്യത്തെ ഔദ്യോഗിക പറക്കൽ മുംബൈയിൽ നിന്നും ഷാർജയിലേക്ക് പറന്നപ്പോൾ അഭിമാന നിമിഷം ആയിരുന്നു എനിക്കും.

Anju

സ്വപ്ന സാക്ഷാത്കാരം. നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കുക എന്നത് എല്ലാവർക്കും സാധ്യമാകട്ടെ അതിനു അഞ്ജു ഒരു പ്രചോദനം ആകട്ടെ. അഞ്ജുവിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം കലാ ജീവിതത്തിലും ഇതേപോലെ പറക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. ഇതായിരുന്നു സുരഭിയുടെ കുറിപ്പ്. അഞ്ജുവിന്‍റെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ ആശംസാ കമന്‍റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X