twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊറോണ കാലത്ത് തൂമ്പയും ചൂലുമായി പറമ്പിലിറങ്ങി സുരഭി ലക്ഷ്മി! ചിത്രങ്ങള്‍

    By Midhun Raj
    |

    ദേശീയ പുരസ്‌കാര നേട്ടത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനമായി മാറിയ താരമാണ് സുരഭി ലക്ഷ്മി. മിന്നാമിന്നി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടിക്കുളള പുരസ്‌കാരം സുരഭിയെ തേടിയെത്തിയത്. നായികയായും സഹനടിയായുമുളള വേഷങ്ങളിലൂടെയാണ് സുരഭി ലക്ഷ്മി മലയാളത്തില്‍ തിളങ്ങിയത്. ടെലിവിഷന്‍ പരമ്പരകളിലൂടെയും നാടകങ്ങളിലൂടെയുമാണ് കോഴിക്കോട്ടുകാരിയായ സുരഭി സജീവമായത്. എംഐടി മൂസ എന്ന ജനപ്രിയ പരമ്പര താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.

    surabhilakshmi

    സിനിമാത്തിരക്കുക്കള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് സുരഭി. പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് നടി എത്താറുണ്ട്. സുരഭി ലക്ഷ്മിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കൊറോണ കാലത്തെ വിശ്രമ വേളയില്‍ സഹോദരനുമൊത്ത് തൂമ്പയും ചൂലുമായി പറമ്പിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടി.

    കൊറോണ ലോക്ക്ഡൗണില്‍ മറ്റുളളവരെ പോലെ വീട്ടിനുളളില്‍ തന്നെ കഴിയുകയായിരുന്നു സുരഭിയും. ഈ സമയത്താണ് വീടും പരിസരവുമൊക്കെ വൃത്തിയാക്കുവാനും ചെടികള്‍ പരിപാലിക്കാന്‍ വേണ്ടിയും സുരഭി ഇറങ്ങിയത്. "കൊറോണ പണികള്‍... പറമ്പടിച്ചുവാരുക, കൊറച്ചു കൃഷി. പിന്നെ വായന...... അതീവ ജാഗ്രതയോടെ ആസ്വദിക്കുന്നു ഈ കൊറോണാ കാലം എന്ന് കുറിച്ചുകൊണ്ടാണ് സുരഭി തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

    നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ഷൂട്ടിംഗ് അനുമതി റദ്ദാക്കി! ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു: പൃഥ്വിനിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ഷൂട്ടിംഗ് അനുമതി റദ്ദാക്കി! ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു: പൃഥ്വി

    കഴിഞ്ഞ വര്‍ഷം സുരാജ് വെഞ്ഞാറമൂടിന്റെ വികൃതി എന്ന ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു സുരഭി കാഴ്ചവെച്ചിരുന്നത്. ചിത്രത്തില്‍ എല്‍സി എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയത്. ഒപ്പം അതിരന്‍, മേരാ നാം ഷാജി, ഉള്‍ട്ട, നീയും ഞാനും, ഒരു ഒന്നൊന്നര പ്രണയകഥ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. 2005ല്‍ ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് സുരഭി ലക്ഷ്മി തുടക്കം കുറിച്ചത്. തുടര്‍ന്ന് അമ്പതിലധികം സിനിമകളില്‍ നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു.

    സീരിയലുകളിലെയും നാടകങ്ങളിലെയും പ്രകടനങ്ങള്‍ക്കും സുരഭി ലക്ഷ്മിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. കോഴിക്കോട് നരിക്കുനികാരിയാണ് സുരഭി ലക്ഷ്മി. എം ഐടി മൂസയിലെ പാത്തു എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016ലാണ് ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മിക്ക് ലഭിച്ചിരുന്നത്.

    'ഈ സ്‌നേഹമായിരുന്നു അണ്ണന് കിട്ടേണ്ടിയിരുന്നത്'! അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വൈറല്‍'ഈ സ്‌നേഹമായിരുന്നു അണ്ണന് കിട്ടേണ്ടിയിരുന്നത്'! അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വൈറല്‍

    English summary
    surabhi lakshmi's instagram pictures trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X