»   » മോഹന്‍ലാലിനൊപ്പം സുരഭി ലക്ഷ്മി, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

മോഹന്‍ലാലിനൊപ്പം സുരഭി ലക്ഷ്മി, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന ഈ അഭിനേത്രിയിലൂടെയാണ് മലയാളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം ലഭിച്ചത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയ താരമാണ് സുരഭി. മീഡിയ വണ്ണില്‍ പ്രക്ഷേപണം ചെയ്യുന്ന എം 80 മൂസ എന്നന ഹാസ്യപരിപാടിലെ പാത്തുവിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ ആരാധകര്‍ക്ക് കഴിയില്ല.

സുപ്രിയ കഴിഞ്ഞാല്‍ ഏറ്റവും ആകര്‍ഷണീയത തോന്നിയ സ്ത്രീ ആരാണ്? പൃഥ്വി നല്‍കിയ ഉത്തരം? ആരാണ് ആ അഭിനേത്രി

ഫേസ്ബുക്കിലൂടെ സുരഭി പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനും മറ്റ് രണ്ട് പേര്‍ക്കുമൊപ്പം ലാപ്‌ടോപിന് മുന്നിലിരിക്കുന്ന ചിത്രങ്ങളാണ് സുരഭി പങ്കുവെച്ചത്. എന്നാല്‍ ഈ ചിത്രത്തെക്കുറിച്ചുള്ള ഒരു വിവരവും താരം പങ്കുവെച്ചിട്ടില്ല. അതിനാല്‍ത്തന്നെ അതറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Surabhi Lakshmi

ഇനി മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാന്‍ കഴിയട്ടെ, ഏത് സിനിമയിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്, തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ ഉന്നയിച്ചിട്ടുള്ളത്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയിലാണോ സുരഭി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. സിനിമയെക്കുറിച്ചുള്ള സുരഭിയുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Surabhi Lakshmi's photos getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam