Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
'കാലാപാനിയില്‍ മോഹന്‍ലാലിനൊപ്പം അടിമ', പെട്രോള്‍ പമ്പില്‍ കണ്ട സിനിമാക്കാരനെ പരിചയപ്പെടുത്തി സുരഭി ലക്ഷ്മി
സിനിമ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളള താരമാണ് നടി സുരഭി ലക്ഷ്മി. നടിയുടെതായി വന്ന പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. സ്ഥിരമായി പെട്രോള്‍ അടിക്കുന്ന പമ്പിലെ ജോലിക്കാരനോട് സംസാരിക്കുന്ന ഒരു വീഡിയോ ആണ് നടി പങ്കുവെച്ചത്. സംസാരത്തിനിടെ ആണ് പുളളി പണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച അനുഭവം സുരഭിയോട് പങ്കുവെച്ചത്. കാലാപാനിയിലും ഏകലവ്യനിലും ഗോഡ് ഫാദറിലുമൊക്കെ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് സുരഭിയോട് ഇദ്ദേഹം വീഡിയോയില്‍ പറയുന്നു.
'കാലാപാനിയില്‍ മോഹന്‍ലാലിന്റെ കൂടെ അടിമകളായി പോവുന്നതില്‍ ഒരാളായാണ് താന്‍ അഭിനയിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. 'കപ്പലില്‍ വസൂരി പൊന്തി എന്നും മൂന്നാള് കിടക്കുന്നുണ്ടെന്നും പറയും. അപ്പോ ആ മൂന്നാളെ കൊണ്ടുപോവുന്നതില്‍ സായിപ്പ് വെടിവെച്ച ഒരാളായിട്ടാണ് അഭിനയിച്ചത്', സുരഭിയോട് ആ പഴയ സിനിമാക്കാരന് പറഞ്ഞു. എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കില്‍ പറയണേ എന്നും നടിയോട് ഈ വീഡിയോയില്‍
കലാകാരന് ആവശ്യപ്പെടുന്നുണ്ട്.
നടി ലാവണ്യ ത്രിപതിയുടെ ഗ്ലാമറസ് ഫോട്ടോ വൈറല്‍, കാണാം
അതേസമയം പെട്രോള്‍ പമ്പ് ജീവനക്കാരന്റെ ശബ്ദം ഹരീഷ് കണാരന്റെത് പോലുണ്ടെന്നാണ് ചിലര്‍ കുറിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ചെറിയ ഒരു വേഷം എങ്കിലും കിട്ടട്ടെ എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം സുരഭിയുടെതായി വരാറുളള വീഡിയോസെല്ലാം എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നായികയായുളള നടിയുടെ പുതിയ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു. അടുത്തിടെയാണ് പദ്മ എന്ന സുരഭിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. അനൂപ് മേനോനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
Recommended Video
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!