»   » ജനങ്ങളെ ഞാനെങ്ങനെയാണ് വിശ്വസിപ്പിക്കേണ്ടത്? സുരാജ്

ജനങ്ങളെ ഞാനെങ്ങനെയാണ് വിശ്വസിപ്പിക്കേണ്ടത്? സുരാജ്

Posted By:
Subscribe to Filmibeat Malayalam

പറവൂര്‍ സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് തനിയ്‌ക്കെതിരെ ഉയര്‍ന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ തന്നെ ഏറെ തളര്‍ത്തിയതായി നടന്‍ സുരാജ് വെഞ്ഞാറമൂട്. മനോരമ ന്യൂസ് ചാനലിലെ നേരേ ചൊവ്വേ എന്ന പരിപാടിയിലാണ് സുരാജ് വെഞ്ഞാറമൂട് പീഡനാരോപണം സംബന്ധിച്ച അനുഭവം പങ്കുവെച്ചത്.

മുകേഷിനൊപ്പമുള്ള ഒരു ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചാണേ്രത സുരാജിന്റെ ഒരു സുഹൃത്ത് പറവൂര്‍ പീഡനക്കേസില്‍ സുരാജ് അമ്പത്തിയേഴാം പ്രതിയാണെന്ന് റിപ്പോര്‍ട്ട് ചെയ്ത സായാഹ്ന പത്രവുമായി എത്തുന്നത്. അടുത്തദിവസം തന്നെ പീഡനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ ചെന്നുകണ്ടുവെന്നും അദ്ദേഹത്തില്‍ നിന്നും കാര്യങ്ങളറിഞ്ഞപ്പോഴാണ് താനിയ്ക്ക് സമാധാനമായതെന്നും സുരാജ് അഭിമുഖത്തില്‍ പറഞ്ഞു.

Suraj Venjaramoodu

ഈ സംഭവത്തിന് ശേഷം അമ്പത് ലക്ഷം രൂപകൊടുത്താല്‍ കേസൊതുക്കാമെന്ന് വാഗ്ദാനം ചെയ്ത് ചിലര്‍ എന്നെ വിളിച്ചു. മമ്മൂക്കയുടെ പടത്തിന്റെ സെറ്റില്‍ വച്ച് അവരെ തന്ത്രപൂര്‍വ്വം കുടുക്കുകയും പൊലീസിന് കൈമാറുകയുമാണ് ചെയ്തത്. പൊലീസിനും വീട്ടുകാര്‍ക്കും ഞാന്‍ തെറ്റുകാരനല്ലെന്നറിയാം. എന്നാല്‍ വ്യാജവാര്‍ത്ത വായിച്ച് ഇതെല്ലാം വിശ്വസിച്ച പൊതുജനത്തെ ഞാന്‍ എങ്ങനെയാണ് കാര്യങ്ങള്‍ ധരിപ്പിക്കേണ്ടത്- സുരാജ് ചോദിച്ചു.

ഈ വാര്‍ത്തവന്നതിന് ശേഷം അടുത്തിടെ ഒരു ഷൂട്ടിങ് സെറ്റില്‍ വച്ച് ഒരു കുഞ്ഞിനെ എടുത്ത് താന്‍ താലോലിച്ചപ്പോള്‍ ജനം അതിനെ വരെ സംശയത്തോടെയാണ് നോക്കുന്നതെന്ന് നിറ കണ്ണുകളോടെയാണ് സുരാജ് പറഞ്ഞത്.

English summary
Actor Suraj Venjaramoodu said that he was innocent in Paravoor sex scandal and some media was propagating news against him

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam