സുരാജ് മോഹന്‍ലാലിനെപ്പോലെ;ജൂറി ചെയര്‍മാന്‍
ദില്ലി: വാസ്തുഹാര എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കാഴ്ചവച്ച അഭിനയത്തിന് തുല്യമാണ് പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ സുരാജ് കാഴ്ചവച്ച പ്രകടനമെന്ന് ജൂറി ചെയര്‍മാന്‍ സയ്യിദ് മിര്‍സ. പിന്‍വാങ്ങുന്ന കഥാപാത്രത്തെയാണ് വാസ്തുഹാരയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അത്തരത്തിലുള്ള കഥാപാത്രത്തെയാണ് പേരറിയാത്തവരില്‍ സുരാജ് അവതരിപ്പിച്ചതെന്നും ജൂറി.
ഇത്തരം കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിയ്ക്കുക ഏറെ പ്രയാസമുള്ള കാര്യമാണെന്നും ജൂറി പറഞ്ഞു. സുരാജ് ഒരു ഹാസ്യ താരമാണെന്ന് ജൂറി അംഗം അറിയുന്നത് പോലും മാധ്യമപ്രവര്‍ത്തകര്‍ പറയുമ്പോഴാണ്. ഹാസ്യതാരമായിട്ടും സുരാജ് അഭിനയത്തിന്റെ കാര്യത്തില്‍ കയറിവന്നു. നിശബ്ദനായി ഗാംഭീര്യത്തോടെ തൂപ്പുകാരന്റെ വേഷത്തിന് ജീവന്‍ നല്‍കിയെന്നും സയ്യിദ് മിര്‍സ പറഞ്ഞു.

മികച്ച നടനുവേണ്ടിയുള്ള മത്സരത്തില്‍ ജൂറി അംഗങ്ങള്‍ സുരാജിനും രാജ്കുമാറിനും തുല്യമാര്‍ക്കാണ് നല്‍കിയത്. മികച്ച ചിത്രത്തിന് വേണ്ടിയുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ ഉണ്ടായിരുന്നെന്നും ജൂറി.ഷിപ്പ് ഓഫ് തെസ്യൂസ് ആണ് മികച്ച ചിത്രം.


Click it and Unblock the Notifications











