ടൈംസ് നൗവിന്റെ സുരാജ് വിരോധത്തിനെതിരെ തുറന്നകത്ത്
അറുപത്തിയൊന്നാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം പ്രഖ്യാപിയ്ക്കപ്പെട്ടപ്പോള്‍ മലയാളികള്‍ക്കുമുണ്ടായിരുന്നു അഭിമാനിയ്ക്കാന്‍ ഏറെ. നാളുകളായി ഹാസ്യനടന്‍ എന്ന പേരില്‍ അറിയപ്പെട്ട നടന്‍ സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരമുണ്ടെന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് മലയാളികള്‍ കേട്ടത്. മലയാള മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളുമെല്ലാം അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടിത്തന്നെ സുരാജ് ഉള്‍പ്പെടെയുള്ള ദേശീയ പുരസ്‌കാരജേതാക്കളെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കി. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി അവര്‍ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന വാര്‍ത്തകള്‍ ചിത്രം സഹിതം നല്‍കി.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രമുഖ ചാനലായ ടൈംസ് നൗ കാണിച്ചിരിക്കുന്ന വിവേചനം ഇപ്പോള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പുരസ്‌കാരദാനച്ചടങ്ങ് ടെലികാസ്റ്റ് ചെയ്ത ടൈംസ് നൗ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ സുരാജിന്റെ വീഡിയോ തമസ്‌കരിച്ചു. പ്രിയതാരം പുരസ്‌കാരം ഏറ്റുവാങ്ങുന്നത് നന്നായി കാണാനായി ടൈംസ് നൗവും തുറന്നുവച്ച് കാത്തിരുന്ന മലയാളികളെല്ലാം നിരാശരായി. മറ്റു വടക്കേഇന്ത്യന്‍ താരങ്ങളുടെയെല്ലാം പരസ്‌കാരസ്വീകരണത്തിന് പ്രാധാന്യം നല്‍കിയ ടൈംസ് നൗ പക്ഷേ മലയാളിയായ സുരാജിനെ പരിഗണിച്ചില്ല.

എല്ലാ ആരാധകരും മലയാളികളും ഇത് കണ്ടും കേട്ടും സംഭവം ചര്‍ച്ച ചെയ്തു. പലേടങ്ങളിലും വിമര്‍ശനങ്ങളും ഉന്നയിച്ചു. എന്നാല്‍ ഇതില്‍ ഒരാള്‍ അല്‍പം കുടി കടന്ന് ദേശീയ പുരസ്‌കാരം നേടിയ സൂരാജ് വെഞ്ഞാറമൂടിനെ അവഹേൡ ടൈംസ് നൗവിന്റെ നടപടിയ്‌ക്കെതിരെ അര്‍ണബ് ഗോസ്വാമിയ്ക്ക് നേരിട്ട് കത്തയച്ചു. പ്രദീപ് മഡോതരയെന്നയാളാണ് അര്‍ണബിന് കത്തയച്ചിരിക്കുന്നത്. ചാനല്‍ നടപടിയെ കടുത്ത രീതിയില്‍ വിമര്‍ശിച്ച മലയാളിയായ പ്രദീപ് ഒരു അര്‍ണബ് ഫാന്‍ ആണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
സുരാജിന് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനിയ്ക്കുന്ന മലയാളികൂടിയായ തനിയ്ക്ക് ടൈംസ് നൗവിന്റെ ചെയ്തിയില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് തുറന്ന കത്തില്‍ പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്. 2004ലെ ദേശീയ പുരസ്‌കാരസമയത്തെ ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് പ്രദീപിന്റെ കത്ത് തുടങ്ങുന്നത്.
അവാര്‍ഡ്ദാനച്ചടങ്ങിന്റെ വീഡിയോയില്‍ ഒറ്റഫ്രേയിമില്‍ പോലും സുരാജിനെ വ്യക്തമായിക്കാണിച്ചില്ലെന്നും ഇത് വടക്കേഇന്ത്യന്‍ മീഡിയയ്ക്ക് തെക്കേ ഇന്ത്യന്‍ ചലച്ചിത്രലോകത്തോടുള്ള അസൂയമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും പ്രദീപ് കത്തില്‍ ആരോപിച്ചിട്ടുണ്ട്. ഇത് വിലകുറഞ്ഞ പ്രാദേശികവാദത്തിന്റെ ഭാഗമാണെന്നും വടക്കേഇന്ത്യന്‍ ലോബിയെ പ്രീണിപ്പിക്കാന്‍ വേണ്ടിയായിരിക്കും ടൈംസ് നൗ ഇങ്ങനെ ചെയ്തതെന്നും ഇദ്ദേഹം കത്തില്‍ പറയുന്നു.
താന്‍ ഗോസ്വാമിയുടെ കടുത്ത ഫാനാണെന്ന് പറഞ്ഞുകൊണ്ടുള്ള അവസാനത്തെ വരികളില്‍ ഈ ചെയ്തിയിലൂടെ പൊതുമധ്യത്തില്‍ അര്‍ണബും അദ്ദേഹത്തിന്റെ ചാനലും നാണംകെട്ടിരിക്കുകായണെന്നും പ്രദീപ് പറയുന്നു.


Click it and Unblock the Notifications











