twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ സൈക്കിളിന് സുരാജിന്റെ ശബ്ദം

    By Aswathi
    |

    ഒത്തിരി ചിത്രങ്ങളില്‍ ദിലീപിന്റെ സന്തതസഹചാരിയായ സുരാജ് വെഞ്ഞാറാംമൂട് അഭിനയിച്ചിട്ടുണ്ട്. ഇത്തവണ സുരാജില്ല, പക്ഷെ സുരാജിന്റെ ശബ്ദമുണ്ടാവും. കാര്യ പിടികിട്ടികാണില്ല, വ്യക്തമാക്കാം.

    തെലുങ്കിലെ സൂപ്പര്‍ സംവിധായകനായ രാജമൗലി ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇവന്‍ മര്യാദ രാമന്‍. തെലുങ്കിലെ മര്യാദ രാമന്‍ എന്ന ചിത്രത്തിന്റെ റീമേക്കായ ഇവന്‍ മര്യാദ രാമനില്‍ ദിലീപിന്റെ സന്തത സഹചാരിയുടെ വേഷം ചെയ്യുന്നത് ഒരു സൈക്കിളാണ്. ചിത്രത്തിന്റെ പോസ്റ്റ്‌റുകളിലെല്ലാം ഇതിനോടകം ആ സൈക്കിളിനെ നിങ്ങള്‍ കണ്ടതാവും. ടൈറ്റില്‍ ഡിസൈനിങിലും സൈക്കിളിന്റെ ആകര്‍ഷണമുണ്ട്.

    ivan-maryada-raman

    ഒരു കഥാപാത്രത്തിന് തുല്യമാണ് ചിത്രത്തില്‍ ഈ സൈക്കിള്‍. നിര്‍ണായകമായ ഒരു റോളും ഈ സൈക്കിളിനുണ്ട്. ഈ സൈക്കിള്‍ ദിലീപിനോട് സംസാരിക്കും. അതും ദേശീയ പുരസ്‌കാര ജേതാവായ സുരാജ് വെഞ്ഞാറാം മൂടിന്റെ ശബ്ദത്തില്‍. സുരാജാണ് സൈക്കിളിന് ശബ്ദം നല്‍കുന്നത്.

    suraj-ivan-maryada-raman

    ഉദയകൃഷ്ണ - സിബി കെ തോമസ് വീണ്ടും ദിലീപിന് വേണ്ടി തിരക്കഥെയെഴുതുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

    English summary
    One of the important characters in Dileep's upcoming movie, Ivan Maryadaraman, is a bicycle. It is protagonist Ramu's (Dileep) companion and only asset. Interestingly, National Award winner Suraj Venjaramoodu has lent his voice to the bicycle!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X