Don't Miss!
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സുരാജിന്റെ'ആഭാസം'നാളെ തിയ്യേറ്ററുകളിലെത്തില്ല: റിലീസ് മാറ്റിയെന്ന് സംവിധായകന്
സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന പുതിയ ചിത്രമാണ് ആഭാസം. നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആക്ഷേപഹാസ്യ രൂപത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു ബസും അതിലെ യാത്രക്കാരും,യാത്രയ്ക്കിടെ അവര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ചിത്രം എബിസിഡി തെലുങ്കിലേക്ക്: നായകനാവുന്നത് ഈ സൂപ്പര്‍ താരം
സെന്‍സറിംഗുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട ചിത്രമായിരുന്നു ആഭാസം. തിരുവനന്തപുരത്ത് നടന്ന ചിത്രത്തിന്റെ സെന്സറിംഗില് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്.ആഭാസം ഒരു ആന്റി എസ്റ്റാബ്ലിഷ്മെന്റ് ചിത്രമാണെന്നും ചിത്രത്തിലെ ചില സംഭാഷങ്ങള്‍ക്ക് ബീപ്പ് ശബ്ദം നല്‍കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ സെക്സും വയലന്‍സുമില്ലാത്ത ചിത്രത്തിന് എന്തുകൊണ്ട് എ സര്‍ട്ടിഫിക്കറ്റ് നല്കിയെന്നു ചോദിച്ച അണിയറപ്രവര്‍ത്തകര്‍ പിന്നീട് നിയമപോരാട്ടത്തിലൂടെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തിരുന്നു. അലന്‍സിയര്‍, ഇന്ദ്രന്‍സ്, നാസര്‍, മാമുക്കോയ,ശീതള്‍ ശ്യാം,സുജിത്ത് ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഊരാളി ബാന്‍ഡ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ റിലീസ് എപ്രില്‍ 27നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അവസാന നിമിഷം അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയ്യതി മാറ്റിയിരിക്കുകയാണ്. ചിത്രത്തിന് കൂടുതല്‍ തിയ്യേറ്ററുകള്‍ ലഭിക്കാത്തതു കാരണമാണ് റിലീസ് മാറ്റിവെക്കാന്‍ അണിയറപ്രവര്‍ത്തകരെ നിര്‍ബന്ധിതരാക്കിയത്. റിലീസ് മാറ്റിയ ആഭാസം മെയ് നാലിനാണ് തിയ്യേറ്ററുകളിലെത്തുക. ചിത്രത്തിന്റെ സംവിധായകന് ജുബിത്ത് തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.
കീര്‍ത്തി സുരേഷിനെ മാത്രമല്ല സാവിത്രിയേയും അപമാനിച്ചു: വിമര്‍ശനത്തില്‍ പ്രതികരണവുമായി വിജയ്
123 ദിവസത്തെ യാത്ര അവസാനിച്ചു,മാണിക്യനെ വിട്ടുകൊടുത്ത് മോഹന്‍ലാല്‍, ഒടിയന് ചിത്രീകരണം പൂര്‍ത്തിയായി
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!