»   » പ്ലാവിലെങ്ങാനും തൊട്ടാല്‍ അവന്റെ കഴുത്ത് ഞാന്‍ വെട്ടും: വൈറലായി സുരാജിന്റെ ഡയലോഗ്! കാണാം

പ്ലാവിലെങ്ങാനും തൊട്ടാല്‍ അവന്റെ കഴുത്ത് ഞാന്‍ വെട്ടും: വൈറലായി സുരാജിന്റെ ഡയലോഗ്! കാണാം

Written By:
Subscribe to Filmibeat Malayalam

സുരാജ് വെഞ്ഞാറമൂട് ടൈറ്റില്‍ റോളിലെത്തുന്ന പുതിയ ചിത്രമാണ് കുട്ടന്‍പ്പിളളയുടെ ശിവരാത്രി. എയ്ഞ്ചല്‍സ് എന്ന ചിത്രത്തിനു ശേഷം ജീന്‍ മാര്‍ക്കോസാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തില്‍ അമ്പതു വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പ്പിളളയെന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്. ആലങ്ങോട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുരാജിനു പുറമെ മിഥുന്‍ രമേശ്,.ബിജു സോപാനം, രാജേഷ് ശര്‍മ്മ, കൊച്ചു പ്രേമന്‍, ശ്രീകാന്ത് മുരളി, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

suraj venjaramoodu

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പിന്നണി ഗായിക സയനോരയാണ് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ചക്കപ്പാട്ട് സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വൈറലായി മാറിയിരുന്നു. ചക്കപ്പാട്ടിന് ശേഷം സുരാജ് തന്നെ പാടിയൊരു ഗാനവും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു.സുരാജ് പാടിയ ഈ പാട്ട് റിലീസ് ചെയ്തത് താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു. എന്റെ ശിവനെയെന്ന് തുടങ്ങുന്ന വ്യത്യസ്ഥമായൊരു ഗാനമായിരുന്നു സുരാജ് പാടിയിരുന്നത്.


അഭിമാനമായി വീണ്ടും ടേക്ക് ഓഫ്: ദേശീയതല നേട്ടത്തിനു പിന്നാലെ ചിത്രത്തിന് മറ്റൊരു പുരസ്‌കാരം കൂടി


ജോസ്ലെറ്റ് ജോസഫാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷവും ഒരുക്കിയിരിക്കുന്നത്. ഫാസില്‍ നാസര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചി്ത്രത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് ഷിബിഷ് കെ ചന്ദ്രനാണ്. സയനോര തന്നെയാണ് ചിത്രത്തിനു വേണ്ടി വരികള്‍ എഴുതുകയും സംഗീതമൊരുക്കുകയും ചെയ്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സുരാജിന്റെ കരിയറിലെ വ്യത്യസ്ഥമാര്‍ന്നൊരു വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സിനിമാ പ്രേമികളെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.തമിഴിലെ തരംഗം മലയാളത്തിലും ആവര്‍ത്തിക്കാന്‍ നയന്‍സ് എത്തുന്നു: കാണാം


ചില കളളങ്ങള്‍ ചിലപ്പോ നല്ലതിനാ! ആകാംഷ നിറച്ച് മമ്മൂട്ടിയുടെ 'അങ്കിള്‍'ട്രെയിലറെത്തി! കാണാം

English summary
suraj's kuttanpillayude shivarathri movie trailer released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X