Suraj: നിങ്ങളെന്തൊരു മനുഷ്യനാണ്: സുഡാനിയിലെ തന്റെ ഇഷ്ടതാരത്തെക്കുറിച്ച് സുരാജ്! കാണാം
മലയാളത്തില്‍ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ വേഷത്തില്‍ തുടങ്ങിയ താരം പിന്നീട് അഭിനയപ്രാധാന്യമുളള മറ്റു വേഷങ്ങളിലും സിനിമകളില്‍ അവതരിപ്പിച്ചിരുന്നു. 2013ല്‍ പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെയാണ് സുരാജിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. മലയാളത്തില്‍ ഏതു തരം കഥാപാത്രങ്ങള്‍ ചെയ്യാനും തയ്യാറാവുന്ന നടന്‍ കൂടിയാണ് സുരാജ്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ആക്ഷന്‍ഹീറോ ബിജുവില്‍ ചെറിയൊരു സീനില്‍ സുരാജ് അഭിനയിച്ചിരുന്നു. ആ ചെറിയൊരു സീനിലെ പ്രകടനം സുരാജിന് ഏറെ പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത കഥാപാത്രങ്ങളിലൊന്നായിരുന്നു. സുരാജിന്റെതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ് ആഭാസവും കുട്ടന്‍പ്പിളളയുടെ ശിവരാത്രിയും.

രണ്ടു ചിത്രങ്ങളിലും വ്യത്യസ്ഥ കഥാപാത്രങ്ങളെയാണ് സുരാജ് അവതരിപ്പിക്കുന്നത്. തന്റെ സിനിമാ തിരക്കുകള്‍ക്കിടെ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം കണ്ട അനുഭവത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് സുരാജ്. 'ഈ അടുത്ത് ഒന്നും ഒരു സിനിമ കണ്ടിട്ട് എനിക്ക് കണ്ണ് നിറഞ്ഞിട്ടില്ല.ഇടക്ക് പറയാറുണ്ട് രോമം എഴുന്നേറ്റ് നിന്നു എന്ന്. അത് പോലെ ഒന്ന് ഞാന്‍ ഇന്നലെ അനുഭവിച്ചറിഞ്ഞു. സുരാജ് തന്റെ പോസ്റ്റില്‍ കുറിച്ചു.

അതിമനോഹരമായ സിനിമയാണ് സുഡാനി ഫ്രം നൈജീരിയെന്നും ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം നല്ല പ്രകടനം കാഴ്ചവെച്ചുവെന്നും സുരാജ് തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. സ്‌നേഹം ആഘോഷമാക്കുന്ന സിനിമയാണിതെന്നും ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹനവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാര്‍ത്ഥ മലപ്പുറത്തിന്റെ ഭംഗിയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും സുരാജ് പറയുന്നു.ചിത്രത്തില്‍ തന്നെ ഹോണ്ട് ചെയ്യുന്ന മറ്റൊരു നടനെക്കുറിച്ചും സുരാജ് പോസ്റ്റില്‍ പറയുന്നുണ്ട്. ചിത്രത്തില്‍ സൗബിന്റെ പിതാവായി എത്തിയ കെടിസി അബ്ദുളള എന്ന നടനെക്കുറിച്ചാണ് സുരാജ് പറഞ്ഞത്.

"ഫാദർ "എന്ന് പറയുമ്പോൾ, ആവർത്തിക്കുമ്പോൾ ആ കണ്ണിലെ തിളക്കം. സുഡുവിനോടുള്ള കൈ വീശി കാട്ടൽ. മിക്ചർ പെറുക്കി തിന്നുള്ള ചായകുടി. ഒടുക്കം കൊതുക് പാറുന്ന ആ ATM കൗണ്ടറിന് മുന്നിലെ ഇരുത്തം. 'അറബിക്കഥ'യിൽ കൂടെ അഭിനയിച്ച ആളാണ്. ഇപ്പോഴും 'സുഡാനി'യിൽ എന്നെ ഹോണ്ട് ചെയ്യുന്നത് ഈ 'പുത്യാപ്ല'യാണ്.കെ .ടി .സി . അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്!. സുരാജ് തന്റെ പോസ്റ്റില്‍ കുറിച്ചു.


Click it and Unblock the Notifications