സുരാജ് ഇനി സൂക്ഷിക്കണമെന്ന് സലീം കുമാര്‍
കൊച്ചി: ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷമാണ് സുരാജ് വെഞ്ഞാറമൂട് ശ്രദ്ധിക്കേണ്ടതെന്ന് സലീം കുമാര്‍. സുരാജിന് പുരസ്‌കാരം ലഭിച്ചതിനോട് ടിവി ചാനലില്‍ പ്രതികരിക്കുകയായിരുന്നു സലീം കുമാര്‍.
തനിക്ക് അവാര്‍ഡ് ലഭിച്ച അനുഭവം പരിശോധിക്കുകയാണെങ്കില്‍ ഇനിയാണ് സുരാജ് സൂക്ഷിക്കേണ്ടത് എന്നായിരുന്നു സലീം കുമാര്‍ പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്ന് സലീം വ്യക്തമാക്കിയില്ല.

ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ സുരാജിനെ സലീം കുമാര്‍ അഭിനന്ദിച്ചു. സലീം കുമാറിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് അവതാരകയുടെ ചോദ്യത്തിന്, പറയാനുള്ളത് നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സലീം കുമാറിന്റെ മറുപടി.
സുരാജിന് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ നടന്‍ ഇന്ദ്രന്‍സും സന്തോഷം പ്രകടിപ്പിച്ചു. പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ സുരാജിനൊപ്പം വേഷമിട്ട നടനാണ് ഇന്ദ്രന്‍സ്. ദില്ലിയിലെ വിധികര്‍ത്താക്കള്‍ക്ക് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് സൂപ്പര്‍ താരമാണോ എന്നൊന്നും അറിയാത്തത് അവാര്‍ഡ് നിര്‍ണയത്തില്‍ ഗുണം ചെയ്തിട്ടുണ്ടാകുമെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ സലീം കുമാറിന് ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം മലയാളത്തിന് ലഭിക്കുന്ന അവാര്‍ഡാണ് സുരാജ് വെഞ്ഞാറമൂടിന്റേത്.


Click it and Unblock the Notifications











