സൗബിന്റെയും സുരാജിന്റയും ‘വികൃതിയിൽ' വിൻസിയും! ടീസർ പുറത്ത്

അമ്പിളിയ്ക്ക് ശേഷം സൗബിൻ കേന്ദ്രകഥപാത്രമായി എത്തുന്ന ചിത്രമാണ് വികൃതി. സൗബിനോടൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അജീഷ് പി. തോമസ്സാണ്. സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവർ ചേർന്നാണ് തയ്യാറാക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

 Vikrithi

സൗബിനും സുരാജിനുമൊപ്പം ബാബുരാജ്,ഭഗത് മാനുവൽ,സുധി കോപ്പ,ഇർഷാദ്,ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പൻ, നന്ദകിഷോർ, പു, സുരഭി ലക്ഷ്മി, മറീന മെെക്കിൾ, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖം വിന്‍സിയണ് നായിക.

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിർമിക്കുന്ന വികൃതിയുടെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു. സൗബിൻ ചിത്രം അനിളി മികച്ച പ്രതികരണം നേടി തിയേറ്ററുകൾ കീഴടുക്കുകയാണ്. ഓണം റിലീസായി എത്തുന്ന രജിഷ വിജയൻ ചിത്രനൃമായ ഫൈനൽസാണ് ഇനി പുറത്തു വരാനുള്ള സുരാജ് ചിത്രം. രജിഷയുടെ അച്ഛനായിട്ടാണ് സുരാജ് ചിത്രത്തിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X