സൗബിന്റേയും സുരാജിന്റേയും വികൃതി! ട്രെയിലർ പുറത്ത്
സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറം മൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വികൃതി. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അജീഷ് പി. തോമസാണ്. 1.38 ദൈർഘ്യമുള്ള ട്രെയിലറിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
ചിത്രത്തിൽ സമീർ എന്ന പ്രവാസി മലയാളിയെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. പുതുമുഖം താരം വിന്‍സിയണ് നായിക. സുരാജ് വെഞ്ഞാറംമൂട്, ബാബുരാജ്,ഭഗത് മാനുവൽ,സുധി കോപ്പ,ഇർഷാദ്,ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പൻ, നന്ദകിഷോർ, പു, സുരഭി ലക്ഷ്മി, മറീന മൈക്കിൾ, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു. അജിഷ് തോമസിന്റെ തിരക്കഥയ്ക്ക് സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് ജോസഫ് വിജീഷ്, സനൂപ് എന്നിവർ ചേർന്നാണ്. സന്തോഷ് വർമ്മയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരുന്നത്.


Click it and Unblock the Notifications











