സുരാജ് വെഞ്ഞാറമൂട് തീയിലൂടെ നടക്കുന്നു
ദുല്‍ഖര്‍ സല്‍മാന്‍ ഡ്യൂപ്പില്ലാതെ ബൈക്ക് റൈസ് നടത്തുന്നതും സൂപ്പര്‍ഹിറ്റ് താരങ്ങള്‍ ഡ്യൂപ്പില്ലാതെ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നതും മാത്രമാണോ വാര്‍ത്ത. അതുപോലൊന്ന് ദേശീയ പുരസ്‌കാര ജേതാവ് കൂടെയായ സുരാജ് ചെയ്താലോ. ബൈക്ക് റൈസിങിനോ പത്താളെ ഇടിച്ച് താഴെ ഇടാനോ ഒന്നും സുരാജിന് കഴിയില്ല. പക്ഷെ തന്നെക്കൊണ്ടാകുന്നത് സുരാജും ചെയ്യും.
'പേടിത്തൊണ്ടന്‍' എന്ന ചിത്രത്തിലെ ഒരു രംഗത്തിന് വേണ്ടി സുരാജ് തീക്കൂമ്പാരങ്ങളിലൂടെ നടന്നു. ചിത്രത്തിലെ തെയ്യം കനലാട്ടത്തിന് വേണ്ടിയാണ് സുരാജ് ഡ്യൂപ്പിന്റെ സഹായമില്ലാതെ തീയിലൂടെ നടന്നത്.

'ഇംഗ്ലീസ് മീഡിയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രദീപ് ചൊക്ലുവാണ് പേടിത്തൊണ്ടന്‍ സംവിധാനം ചെയ്യുന്നത്. ഉത്തര കേരളത്തിലെ തെയ്യവും നാട്ടും ഭംഗിയും പശ്ചാത്തലമാക്കിയെടുക്കുന്ന ചിത്രത്തില്‍ സുരാജിന്റെ ഒരു പാട്ടുമുണ്ട്.
തിരുവനന്തപുരം ഭാഷയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സ്വന്തക്കാരനായ സുരാജ് പേടിത്തൊണ്ടനില്‍ കണ്ണൂര്‍ ഭാഷയിലാണ് സംസാരിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കെ പേടിത്തൊണ്ടനാ രാജീവ് എന്നയാളുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. രാജീവായി സുരാജെത്തു ചിത്രത്തില്‍ അനുശ്രീയാണ് നായിക. ഇവരെ കൂടാതെ മധുപാല്‍, ശിവാജി ഗുരവായൂര്‍, ശ്രീഹരി, ഉല്ലാസ് പന്തളം, ബിനു അടിമാലി തുടങ്ങിവരും വേഷമിടുന്നു.

യു പ്രസന്നന്‍ തിരക്കഥയെഴുതുന്ന ചിത്രം അനശ്വര ഫിലിംസിന് വേണ്ടി അനശ്വരയാണ് നിര്‍മിക്കുന്നത്. രമേശ് കാവിലും പ്രശാന്ത് കൃഷ്ണനും എഴുതുന്ന വരികള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതമൊരുക്കുന്നു. വിപിന്‍ മോഹനാണ് ഛായാഗ്രഹകന്‍. ഒക്ടോബര്‍ 31 ന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











