»   » 25 പ്രാവശ്യത്തിലധികം കണ്ട മോഹന്‍ലാല്‍ ചിത്രം, അതിനുള്ള കാരണം വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്

25 പ്രാവശ്യത്തിലധികം കണ്ട മോഹന്‍ലാല്‍ ചിത്രം, അതിനുള്ള കാരണം വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്

By: Sanviya
Subscribe to Filmibeat Malayalam

25 പ്രാവശ്യത്തിലധികം കണ്ട മോഹന്‍ലാല്‍ സിനിമയെ കുറിച്ച് വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്. വീട്ടില്‍ ടിവി ഒന്നും ഇല്ലാത്ത കാലത്തായിരുന്നു അതെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു.

Read Also:മോഹന്‍ലാലിനെതിരെ ഭാഗ്യ ലക്ഷ്മി; ഇവരാരും മദ്യം വാങ്ങാന്‍ ക്യു നില്‍ക്കുന്നവരല്ല, അനുഭവിച്ചാലേ അറിയൂ..

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ആ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. വെഞ്ഞാറമൂട് തരംഗിണി തിയേറ്ററിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ആ സമയത്ത് വീട്ടുക്കാര്‍ക്കൊപ്പം പോയി കണ്ടത് കൂടാതെ വീട്ടില്‍ വരുന്ന വിരുന്നുക്കാര്‍ക്കൊപ്പവും ചിത്രം പോയി കാണും. അങ്ങനെ ഒരു 25 തവണ.

ചിത്രം

1988ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചിത്രത്തെ കുറിച്ചാണ് സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്. മോഹന്‍ലാല്‍, രഞ്ജിനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടി.

എന്തിനും ചിത്രം

അക്കാലത്ത് നാട്ടില്‍ ടിവി പ്രദര്‍ശനങ്ങള്‍ നടന്നിരുന്നു. എന്ത് ആഘോഷമുണ്ടെങ്കിലും വീഡിയോ കാസ്റ്റ് എടുക്കുമ്പോള്‍ ഒന്ന് ചിത്രമായിരിക്കും. സുരാജ് വെഞ്ഞാറമൂട് പറയുന്നു.

മോഹന്‍ലാല്‍-രഞ്ജിനി

ചിത്രത്തിലെ ലാലേട്ടന്റെയും രഞ്ജിനി ചേച്ചിയുടെയും അഭിനയം എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സീനുകളും തനിക്ക് ഇപ്പോഴും മനപാഠമാണെന്ന് സുരാജ് പറയുന്നു.

മറ്റ് കഥാപാത്രങ്ങള്‍

നെടുമുടി വേണു, പൂര്‍ണം വിശ്വനാഥന്‍, ശ്രീനിവാസന്‍, എംജി സോമന്‍, സുകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Suraj Venjaramood about Chithram.
Please Wait while comments are loading...

Malayalam Photos

Go to : More Photos