»   » ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ പരിഹസിച്ചവര്‍ക്ക് സുരാജ് നല്‍കിയ മറുപടി..കിടിലന്‍ പ്രതികരണം!

ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ പരിഹസിച്ചവര്‍ക്ക് സുരാജ് നല്‍കിയ മറുപടി..കിടിലന്‍ പ്രതികരണം!

Posted By: Nihara
Subscribe to Filmibeat Malayalam

ഹാസ്യതാരമായാണ് സുരാജ് വെഞ്ഞാമൂട് സിനിമയില്‍ തുടക്കം കുറിച്ചതെങ്കിലും വളരെ പെട്ടെന്നാണ് സ്വഭാവിക വേഷവും തനിക്ക് പറ്റുമെന്ന് തെളിയിച്ചത്. തിരുവനന്തപുരം ശൈലിയിലുള്ള ഹാസ്യ സംഭാഷണമാണ് സുരാജിന്റെ ട്രേഡ്മാര്‍ക്ക്. രാജമാണിക്യം സിനിമയ്ക്ക് വേണ്ടി മമ്മൂട്ടിയെ ഭാഷ പഠിപ്പിച്ചത് സുരാജായിരുന്നു. ഹാസ്യ താരമായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് സ്വഭാവനടനാവാനും തന്നെക്കൊണ്ടു കഴിയുമെന്ന് സുരാജ് തെളിയിച്ചത്.

മഞ്ജു വാര്യറിനു വേണ്ടി പിന്‍വാങ്ങിയതല്ല മോഹന്‍ലാല്‍, വില്ലന്റെ റിലീസ് മാറ്റിയതിനു പിന്നില്‍?

ജോണ്‍ എബ്രഹാമിനോടൊപ്പം കിടക്ക പങ്കിട്ട നാളുകള്‍.. ഒരിക്കലും അവസാനിക്കരുതേയെന്ന് ആഗ്രഹിച്ചിരുന്നു!

ഇവളും ഒരു പെണ്ണാണ്.. മീനാക്ഷിക്ക് പിന്തുണയുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍.. രൂക്ഷവിമര്‍ശനം!

പതിവു ശൈലിയില്‍ നിന്നും മാറിയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴും മികച്ച പ്രതികരണമായിരുന്നു സുരാജിന്റെ സിനിമകള്‍ക്ക് ലഭിച്ചത്. ഹാസ്യത്തില്‍ നിന്നും മാറി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്ന താരമാവാനും അദ്ദേഹത്തിന് കഴിഞ്ഞു. സിനിമകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകന്‍ കൂടിയാണ് സുരാജ്.

ഹാസ്യത്തിലൂടെയുള്ള തുടക്കം

ഹാസ്യത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്. തുടക്കത്തില്‍ ലഭിച്ചിരുന്ന കഥാപാത്രങ്ങളെല്ലാം നര്‍മ്മ പ്രധാനമായിരുന്നു. ഹാസ്യത്തിന് മുന്‍തൂക്കമുള്ള കഥാപാത്രത്തെയായിരുന്നു സുരാജ് അവതരിപ്പിച്ചത്.

പ്രേക്ഷകരെ വെറുപ്പിച്ചില്ല

പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിലുള്ള തമാശയുമായാണ് സുരാജ് എത്താറുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ കഥാപാത്രങ്ങള്‍ മനസ്സില്‍ നിന്നും അത്ര പെട്ടെന്ന് മാഞ്ഞു പോവാറില്ല.

സലീം കുമാറിന് പിന്നാലെ

സലീം കുമാറിന്റെ പിന്നാലെയാണ് സുരാജും സഞ്ചരിച്ച്ത. തുടങ്ങിയത് ഹാസ്യത്തിലൂടെയാണെങ്കിലും ഏത് കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചവരാണ് ഇരുവരും.

അവാര്‍ഡ് ലഭിച്ചപ്പോള്‍

ദേശീയ അവാര്‍ഡ് നോമിനേഷനില്‍ അന്തിമ പട്ടികയില്‍ ഇടം നേടിയെന്ന് ചാനലുകളിലൂടെ സ്‌ക്രോള്‍ പോകുന്നത് കണ്ടിരുന്നു. അവാര്‍ഡ് ലഭിച്ചില്ലെങ്കിലും അന്തിമ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞുവല്ലോയെന്നുള്ള സന്തോഷത്തിലായിരുന്നു.

എങ്ങനെ കിട്ടിയെന്ന് ചോദിച്ചു

അവാര്‍ഡ് വാര്‍ത്തയറിഞ്ഞ് നിരവധി താരങ്ങള്‍ വിളിച്ചിരുന്നു. ചിലര്‍ അഭിനന്ദിച്ചു. മറ്റു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് എങ്ങനെ അവാര്‍ഡ് ലഭിച്ചുവെന്ന കാര്യമായിരുന്നു.

സുരാജ് നല്‍കിയ മറുപടി

എങ്ങനെ അവാര്‍ഡ് കിട്ടിയെന്ന് ചോദിച്ചവരോട് നിങ്ങള്‍ക്ക് കിട്ടിയതു പോലെ തന്നെ എനിക്കും കിട്ടി എന്ന മറുപടിയാണ് നല്‍കിയതെന്ന് സുരാജ് പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വീട്ടിലെത്തിയപ്പോള്‍

അവാര്‍ഡുമായി വീട്ടിലെത്തിയപ്പോള്‍ നിരവധി പേര്‍ തന്നെ കാണാനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അച്ഛന്‍രെ അടുത്ത് പോയി ഒരുമ്മ നല്‍കുകയായിരുന്നു താന്‍. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുന്‍പ് അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നുവെന്നും സുരാജ് പറയുന്നു.

English summary
Suraj Venjaramoos's reply to award troll.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam