കരിയറില്‍ എറ്റവും കൂടുതല്‍ സമയം മേക്കപ്പ് ചെയ്തത് ആ ചിത്രത്തിന് വേണ്ടി, വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്
വ്യത്യസ്തതരം സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്ന താരങ്ങളില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യനടനായി സിനിമയിലെത്തിയ താരം ഇപ്പോള്‍ സീരിയസ് റോളുകള്‍ ചെയ്താണ് തിളങ്ങിനില്‍ക്കുന്നത്. 2019 സുരാജിനെ സംബന്ധിച്ച് കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ച വര്‍ഷമായിരുന്നു. ആ വര്‍ഷമാണ് ഫൈനല്‍സ്, വികൃതി ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ നടന്‌റെതായി പുറത്തിറങ്ങിയത്.
ഗ്ലാമറസായി ഐഷ ശര്‍മ്മ, നടിയുടെ പുത്തന്‍ ഫോട്ടോസ് കാണാം
ഈ സിനിമകളിലെ പ്രകടനം പരിഗണിച്ചാണ് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിന് ലഭിച്ചത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. ചിത്രത്തില്‍ അറുപത് വയസിലധികം പ്രായമുളള ഭാസ്‌ക്കര പൊതുവാള്‍ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്.

റോബോട്ടും പ്രധാന കഥാപാത്രമായ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, സൈജു കുറുപ്പ്, തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. അതേസമയം ഭാസ്‌ക്കര പൊതുവാള്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് സുരാജ് കാഴ്ചവെച്ചത്. അതേസമയം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഭാസ്‌ക്കര പൊതുവാളിന് വേണ്ടിയാണ് കരിയറില്‍ എറ്റവും കൂടുതല്‍ സമയം മേക്കപ്പ് ചെയ്തതെന്ന് സുരാജ് പറഞ്ഞിരുന്നു.

രൂപം ഉറപ്പിക്കുന്നതിനായി രാവിലെ മുതല്‍ രാത്രി വരെ മേക്കപ്പ് മാന് മുന്നില്‍ ഇരുന്നു. എന്റെ മുഖത്ത് അവര്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തി. മുടി വടിച്ചുകളഞ്ഞും പുതുതായി വെച്ചുപിടിപ്പിച്ചും നിറം കൊടുത്തുമെല്ലാം അതങ്ങനെ തുടര്‍ന്നു. മേക്കപ്പ് പൂര്‍ത്തിയാക്കി കണ്ണാടിക്ക് മുന്‍പില്‍ ചെന്നപ്പോള്‍ മരിച്ചുപോയ അച്ഛന്‌റെ രൂപമായിരുന്നു എനിക്ക്.

ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മക്ക് കൊടുക്കാന്‍ പറഞ്ഞു. എന്റെ രൂപം കണ്ട് ശബ്ദമിടറികൊണ്ട് മക്കളെ അച്ഛനെപോലെ തന്നെയിരിക്കുന്നെടാ എന്നാണ് അമ്മ പറഞ്ഞത്. സുരാജ് പറഞ്ഞു. ഇത്തരത്തില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കുക എന്നത് ഒരു നടന്‌റെ ഭാഗ്യമാണെന്ന് സുരാജ് വെഞ്ഞാറമൂട് അഭിമുഖത്തില്‍ പറഞ്ഞു.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് പുറമെ വേറിട്ട കഥാപാത്രങ്ങളായിരുന്നു ആ വര്‍ഷം സുരാജ് വെഞ്ഞാറമൂടിന് ലഭിച്ചത്. ഡ്രൈവിംഗ് ലൈസന്‍സില്‍ കുരുവിള ജോസഫ് എന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായും വികൃതിയില്‍ ബധിരനും മൂകനുമായ ഏല്‍ദോ ആയും സുരാജ് എത്തി. എല്ലാ കഥാപാത്രങ്ങളായും ശ്രദ്ധേയ പ്രകനമാണ് സുരാജ് വെഞ്ഞാറമൂട് കാഴ്ചവെച്ചത്.
Recommended Video

ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജ് സുകുമാരനൊപ്പം മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് സുരാജ് കാഴ്ചവെച്ചത്. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ശ്രദ്ധയോടെയാണ് സുരാജ് ഇപ്പോള്‍ ഓരോ കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുരാജ് വെഞ്ഞാറമൂടിനെ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടത്.


Click it and Unblock the Notifications











