»   » ദിലീഷിനെ അങ്ങോട്ട് വിളിച്ചു, സൗബിന്‍റെ പകരക്കാരനായതിനെക്കുറിച്ച് സുരാജ് പറയുന്നു !!

ദിലീഷിനെ അങ്ങോട്ട് വിളിച്ചു, സൗബിന്‍റെ പകരക്കാരനായതിനെക്കുറിച്ച് സുരാജ് പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

ഹാസ്യതാരമായാണ് സുരാജ് വെഞ്ഞാറമൂട് സിനിമയില്‍ തുടങ്ങിയത്. പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ച നിരവധി നര്‍മ്മരംഗങ്ങള്‍ ഈ കലാകാരനില്‍ നിന്നും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ശൈലിയിലുള്ള സുരാജിന്റെ സംഭാഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജമാണിക്യത്തില്‍ മമ്മൂട്ടിയെ സംഭാഷണം പഠിപ്പിക്കാനുള്ള അവസരവും സുരാജിന് ലഭിച്ചിരുന്നു. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ഗോഡ് ഫോര്‍ സെയിലിലൂടെയാണ് സ്വഭാവ നടനായി സുരാജ് മാറിയത്. ഹാസ്യത്തിലൂടെ തുടങ്ങി പിന്നീട് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കാന്‍ സുരാജിന് കഴിഞ്ഞു.

അന്ന് മുന്നിലിരുന്ന് കരഞ്ഞവനാണ് ദേശീയ അവാര്‍ഡും വാങ്ങി നില്‍ക്കുന്നതെന്ന് മനോജ് കെ ജയന്‍ ,ആരാ ആള്‍

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ സുരാജിന് തുടക്കത്തില്‍ ലഭിച്ചതെല്ലാം നര്‍മ്മപ്രധാനമായ വേഷങ്ങളായിരുന്നു. സീരിയസ് വേഷങ്ങള്‍ അവതരിപ്പിക്കാനും തന്നെക്കൊണ്ട് കഴിയുമെന്ന് പിന്നീട് താരം തെളിയിച്ചു. പേരറിയാത്തവര്‍, ഗോഡ് ഫോര്‍ സെയില്‍, ആക്ഷന്‍ ഹീറോ ബിജു, മുത്തശി ഗദ, ജമ്‌നാപ്യാരി, കമ്മട്ടിപ്പാടം, കരിങ്കുന്നം സക്‌സസ് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ഇത്് വ്യക്തമാക്കിയതാണ്. ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രമായ തൊണ്ടി മുതലും ദൃക്‌സാക്ഷിയും കണ്ട പ്രേക്ഷകരാരും സുരാജിനെയും പ്രസാദിനെയും മറക്കില്ല. അത്രമേല്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

തൊണ്ടിമുതലിലേക്ക് എത്തിയത്

മഹേഷിന്റെ പ്രതികാരം സിനിമ കണ്ടപ്പോള്‍ മുതല്‍ താന്‍ ദിലീഷ് പോത്തന്റെ ആരാധകനായി മാറിയിരുന്നുവെന്ന് സുരാജ് പറയുന്നു. സംവിധായകന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് അദ്ദേഹം വീണ്ടും സിനിമ എടുക്കുന്നതായി അറിഞ്ഞത്.

നമ്പര്‍ തേടിപ്പിടിച്ച് വിളിച്ചു

രണ്ടാമത്തെ സിനിമയുമായി ദിലീഷ് പോത്തന്‍ എത്തുകയാണെന്നറിഞ്ഞപ്പോള്‍ തന്നെ ആ സിനിമയില്‍ ഒരു വേഷം ലഭിക്കുന്നതിനായി താന്‍ ശ്രമിച്ചു തുടങ്ങിയെന്ന് സുരാജ് പറയുന്നു. സുഹൃത്തിന്റെ പക്കല്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ച് അങ്ങോട്ടേക്ക് വിളിക്കുകയായിരുന്നു. മുന്‍പേ തന്നെ അദ്ദേഹത്തിനെ അറിയുമെങ്കിലും സൗഹൃദ ബന്ധമില്ലായിരുന്നു.

അവസരത്തിന് വേണ്ടി വിളിച്ചപ്പോള്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്നാണ് ചിത്രത്തിന്റെ പേരെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നു. ആ സിനിമയില്‍ അഭിനയിക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുന്നതിനിടയിലാണ് സംവിധായകനെ വിളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ താന്‍ അങ്ങോട്ട് വിളിക്കുന്നതിനും മുന്‍പ് തന്നെ അദ്ദേഹം തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നുവെന്നും താരം പറയുന്നു.

തേടിയ വള്ളി കാലില്‍ ചുറ്റി

ദിലീഷ് പോത്തനെ വിളിക്കുന്നതിനായി ഫോണ്‍ എടുത്തപ്പോഴാണ് അദ്ദേഹത്തിന്റെ കോള്‍ ഇങ്ങോട്ട് വന്നത്. സുരാജിനെ ഒന്നു കാണാന്‍ പറ്റുമോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. സന്തോഷത്തോടെ കാണാമെന്ന് സമ്മതിച്ചു. അതിന് മുന്‍പേ തന്നെ ഈ സിനിമയില്‍ ഒരു സീനെങ്കിലും തരണമെന്ന അപേക്ഷ അദ്ദേഹത്തിന് മുന്നില്‍ വെച്ചിരുന്നു.

കാണാന്‍ പോയപ്പോള്‍

ഏതെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായാണ് അദ്ദേഹം തന്നെ കാണാന്‍ വരുന്നതെന്നായിരുന്നു സുരാജ് കരുതിയത്. വന്നപ്പോഴും ആദ്യം പറഞ്ഞത് ആ സിനിമയില്‍ ഒരു വേഷം തരണമെന്നതിനെക്കുറിച്ചായിരുന്നു. അപ്പോഴാണ് ദിലീഷ് തന്റെ ഡേറ്റിനായാണ് വന്നതെന്ന് അറിഞ്ഞത്.

സൗബിനില്‍ നിന്നും സുരാജിലേക്കെത്തിയത്

ഫഹദ് ഫാസിലിനോടൊപ്പം സൗബിനെയായിരുന്നു ആ വേഷത്തിനായി സംവിധായകന്‍ മനസ്സില്‍് കണ്ടിരുന്നത്. എന്നാല്‍ തന്റെ സ്വന്തം സിനിമയായ പറവയുടെ തിരക്കിലായതിനാല്‍ താരത്തിന് ഈ ചിത്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് പ്രസാദായി സുരാജിനെ പരിഗണിച്ചത്.

English summary
Suraj is talking about how he got the role of Prasad in Thondimuthalum Driksakshiyum.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam