സുരാജ് വെഞ്ഞാറമൂടും സീരിയസ് ആകുന്നു
അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങളിലൂടെ സലീം കുമാര്‍ പ്രശംസകളും പുരസ്‌കാരങ്ങളും വാരിക്കൂട്ടിയപ്പോഴാണ് എന്നും ഹാസ്യതാരങ്ങളായി മത്രമല്ല, അല്പം സീരിയസായാലും കൊള്ളാമെന്ന് ചില നടന്മാര്‍ക്കെങ്കിലും തോന്നിയത്. ദേശീയ പുരസ്‌കാരത്തിന് ശേഷം സലീം കുമാര്‍ ചെയ്ത ഹാസ്യ വേഷങ്ങളും വളരെ കുറവാണ്. ട്രെന്റ് മാറിയപ്പോള്‍ ഹാസ്യതാരങ്ങള്‍ വില്ലന്മാരായും വില്ലന്മാര്‍ ഹാസ്യതാരങ്ങളായും പ്രത്യക്ഷപ്പെട്ടു.
ഈ നിരയിലേക്ക് നീങ്ങുകയാണ് ഇപ്പോള്‍ സുരാജ് വെഞ്ഞാറമൂടും. അല്പം സീരിയസ് വേഷം നോക്കി പിടിച്ചിരിക്കുകയാണ് സുരാജ് അടുത്ത ചിത്രത്തില്‍. വീട്ടിലേക്കുള്ള വഴി, സെയ്‌റ, ആകാശത്തിന്റെ നിറം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന പേരറിയാത്തവര്‍ എന്ന ചിത്രത്തിലാണ് സുരാജ് അല്പം സീരിയസാകുന്നത്. ഹാസ്യത്തിന്റെ മുഖഭാവമേ സുരാജിനില്ലെന്നാണ് കേള്‍ക്കുന്നത്.

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടവരുടെ കഥപറയുന്ന ബിജുവിന്റെ പേരറിയാത്തവരില്‍ സമീപകാലത്ത് നടപ്പിലാക്കിയ മാനുഷിക പരിഗണനയില്ലാത്ത വികസനത്തെയും പരമാര്‍ശിക്കുന്നു. ആദാമിന്റെ മകന്‍ അബുവില്‍ സലീം കുമാറിന് ലഭിച്ചതുപോലെ ഒരു കഥാപാത്രമാണ് സുരാജിന്. അതുപോലൊരു പുരസ്‌കാരവും സുരാജിനെ തേടി വരാതിരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതും.
സുരാജിനെ കൂടാതെ ഇന്ദ്രന്‍സും നെടുമുടി വേണുവും സുനില്‍ സുഗതയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ സുരാജ് ഒരുപാട് സെലക്ടീവാണ്. വ്യത്യസ്ത വേഷങ്ങളാണ് സുരാജ് ചെയ്യുന്നതിലധികവും. ഗര്‍ഭശ്രീമാന്‍ എന്ന പുതിയ ചിത്രം അതിനുദാഹരണമാണ്. ഡ്യൂപ്ലിക്കേറ്റിനും ഗര്‍ഭശ്രീമാനും ശേഷം നായകനായി സുരാജ് ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പേരറിയാത്തവര്‍


Click it and Unblock the Notifications











