സുരാജ് ഈ വര്‍ഷത്തെ ബെസ്റ്റ് എന്റര്‍ടെയ്നര്‍
കൊച്ചി : ചിരിയുടെ പുതിയ താരം സുരാജ് വെഞ്ഞാറമൂടിന് മാതൃഭൂമി വക അവാര്‍ഡ്. മാതൃഭൂമിയും പിഎസ്എസ് ലിമിറ്റഡും നല്‍കുന്ന ചലച്ചിത്ര അവാര്‍ഡിലെ ബെസ്റ്റ് എന്റര്‍ടെയ്നര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിനാണ് സുരാജ് അര്‍ഹനായത്.
അല്‍സഹാറാ ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സാണ് സുരാജിനുളള സമ്മാനം സ്പോണ്‍സര്‍ ചെയ്യുന്നത്. ഗള്‍ഫ് മേഖലയിലെ പ്രമുഖ ഇന്‍ഷുറന്‍സ് സേവന ദാതാക്കളാണ് അല്‍സഹാറ ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് എല്‍എല്‍സി.
നെയ്യാറ്റിന്‍കര, പാറശാല ശൈലിയിലുളള വാചകങ്ങളാണ് സുരാജിനെ മലയാളികളുടെ പ്രിയപ്പെട്ട തമാശക്കാരനാക്കിയത്. വെഞ്ഞാറമൂട് സൗഹൃദ സംഘമാണ് സുരാജിന്റെ ആദ്യകാല തട്ടകം.
കൈരളി ടിവിയിലെ ജഗപൊഗയിലെത്തിയതോടെ സുരാജിന്റെ സമയം തെളിഞ്ഞു. തെന്നാലി രാമന്‍ എന്ന പരിപാടിയിലെ മദ്യപനായ ഗോപാലകൃഷ്ണനും സൂപ്പര്‍ഹിറ്റായതോടെ സുരാജ് മിമിക്രി വേദികളിലെ തിരക്കുളള താരമായി.
രാജമാണിക്യം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സംഭാഷണം നെയ്യാറ്റിന്‍കര ശൈലിയിലേയ്ക്ക് വഴിമാറ്റിയെഴുതിയതോടെ സിനിമമേഖലയിലും സുരാജ് പുലിയായി. മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം മായാവി എന്ന ഷാഫി ചിത്രത്തില്‍ ഗിരി എന്ന മുഴുനീള കഥാപാത്രം സുരാജിനെത്തേടിയെത്തി.
കനകസിംഹാസനത്തില്‍ ജയറാമിന്റെ അളിയനായ ഗ്യാപ് ഗോപാലന്‍, ക്ലാസ്മേറ്റ്സിലെ ജോണ്‍സണ്‍, ഹലോയിലെ മണികണ്ഠന്‍ എന്നിങ്ങനെ സുരാജിന്റെ ലിസ്റ്റില്‍ ഇപ്പോള്‍ കഥാപാത്രങ്ങള്‍ ഏറെയായി.
ഇനി റിലീസാകാനുളള തുളസീദാസിന്റെ കോളെജ് കുമാരന്‍, രാജസേനന്റെ റോമിയോ എന്നിവയിലും സുരാജിന് ശ്രദ്ധേയമായ വേഷങ്ങളുണ്ട്.
നവംബര്‍ 18ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും


Click it and Unblock the Notifications