റെസലിങ് റിങ്ങില്‍ താരമായി സുരാജിന്റെ ദശമൂലം ദാമു! മാരക എഡിറ്റിങ്ങിന് നന്ദി പറഞ്ഞ് നടന്‍! കാണൂ

By Midhun Raj

സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളിലൊന്നാണ്. മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്ന സിനിമയിലെ കഥാപാത്രം എല്ലാവരും നെഞ്ചിലേറ്റിയിരുന്നു. സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് സുരാജിന്റെ ദാമുവും ജനപ്രിയനായി മാറിയത്. സമൂഹ മാധ്യമങ്ങളില്‍ വരാറുളള മിക്ക ട്രോളുകളിലും ദശമൂലം ദാമുവും സ്ഥിര സാന്നിദ്ധ്യമാകാറുണ്ട്.

ദാമുവിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ റെസലിംഗ് റിങ്ങിലാണ് ദശമൂലം എത്തിയിരിക്കുന്നത്. പുതിയ ട്രോള് കണ്ട് സാക്ഷാല്‍ സുരാജ് വെഞ്ഞാറമൂട് തന്നെ ഞെട്ടിയിരുന്നു. വീഡിയോ ചെയ്ത ശ്രീരാജ് എന്നയാള്‍ക്ക് നന്ദി പറഞ്ഞും എഡിറ്റിങ് വിരുതിനെ നമിച്ചുമാണ് സുരാജ് ഫേസ്ബുക്കില്‍ എത്തിയിരുന്നത്.

dashamoolam damu

ചടമ്പിനാട്ടിലെ സുരാജിന്റെ രംഗങ്ങള്‍ക്ക് ഇപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ടെലിവിഷന്‍ ചാനലുകളില്‍ എപ്പോള്‍ വന്നാലും അത് മാറ്റാതെ പ്രേക്ഷകര്‍ കണ്ടിരിക്കാറുണ്ട്. ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമ ആലോചനയിലുണ്ടെന്ന് മുന്‍പ് സംവിധായകന്‍ ഷാഫി അറിയിച്ചതും എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X