മമ്മൂട്ടി ഫാന്‍സ് വിളിച്ചു, സുരാജ് എത്തി, എന്നിട്ടോ?
പൂജപ്പുര ആശാഭവനിലെ അന്തേവാസികള്‍ക്ക് മുന്നില്‍ ആറാം തമ്പുരാനിലെ ജഗന്നാഥനും ബിഗ് ബിയിലെ ബിലാലും എത്തി. വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങളെ നിറഞ്ഞ കൈയ്യടിയോടെ അന്തേവാസികള്‍ സ്വീകരിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും ആശാഭവനില്‍ നേരിട്ടെത്തിയെന്ന് കരുതരുത്. ദേശീയ പുരസ്‌ക്കാര ജേതാവ് സുരാജ് വെഞ്ഞാറമൂട് മിമിക്രിയിലൂടെയാണ് താരങ്ങളെ അവതരിപ്പിച്ചത്.
മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സുരാജ് വെഞ്ഞാറമൂടിനെ ആദരിയ്ക്കുന്നതിന് സംഘടിപ്പിച്ച പരിപാടിയാണ് ഹൃദമായി തീര്‍ന്നത്. അന്തേവാസികള്‍ക്ക് മുന്നില്‍ താരജാഡകളില്ലാതെ മിമിക്രി കാട്ടിയും സ്വന്തം കൈ കൊണ്ട് ആഹാരം വിളമ്പി നല്‍കിയും സുരാജ് നിറഞ്ഞു നിന്നു. കാണാം മമ്മൂട്ടി ഫാന്‍സ് സംഘടിപ്പിച്ച പരിപാടിയുടെ കുടുതല്‍ വിശേഷങ്ങള്‍

മമ്മൂട്ടി ഫാന്‍സ് വിളിച്ചു, സുരാജ് എത്തി എന്നിട്ടോ?
മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂടിന് മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ നല്‍കിയ ആദരിയ്ക്കല്‍ ചടങ്ങ്. ചടങ്ങില്‍ സുരാജ് സംസാരിയ്ക്കുന്നു

മമ്മൂട്ടി ഫാന്‍സ് വിളിച്ചു, സുരാജ് എത്തി എന്നിട്ടോ?
പൂജപ്പുര ആശാഭവനിലെ അന്തേവാസികള്‍ക്കൊപ്പമാണ് പരിപാടി സംഘടിപ്പിച്ചത്

മമ്മൂട്ടി ഫാന്‍സ് വിളിച്ചു, സുരാജ് എത്തി എന്നിട്ടോ?
ആശാഭവനിലെ അമ്മമാര്‍ക്കും മറ്റ് അന്തേവാസികള്‍ക്കുമായി സുരാജ് മിമിക്രി അവതരിപ്പിച്ചു

മമ്മൂട്ടി ഫാന്‍സ് വിളിച്ചു, സുരാജ് എത്തി എന്നിട്ടോ?
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ശബ്ദം സുരാജ് അനുകരിച്ചു

മമ്മൂട്ടി ഫാന്‍സ് വിളിച്ചു, സുരാജ് എത്തി എന്നിട്ടോ?
അന്തേവാസികള്‍ക്ക് സദ്യ വിളമ്പി കൊടുക്കുന്ന സുരാജ്

മമ്മൂട്ടി ഫാന്‍സ് വിളിച്ചു, സുരാജ് എത്തി എന്നിട്ടോ?
താര ജാഡകളില്ലാതെ അന്തേവാസികളെ സന്തോഷിപ്പിയ്ക്കുകയും അവരുടെ വിശേഷങ്ങളില്‍ പങ്കുചേരുകയും ചെയ്താണ് സുരാജ് മടങ്ങിയത്.

Click it and Unblock the Notifications