twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങള്‍ ചിലപ്പോള്‍ കേട്ടെന്ന് വരില്ല! പുറത്തു ചാടാന്‍ ശ്രമിക്കുന്നവരെ നിങ്ങള്‍ വേണം തടയാന്‍: സുരാജ്

    By Midhun Raj
    |

    കൊറോണ വൈറസ് വ്യാപനം കൂടൂന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി താരങ്ങളെല്ലാം എത്തുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എല്ലാവരോടും വീട്ടില്‍ തന്നെ ഇരിക്കാന്‍ പറയുന്ന താരങ്ങള്‍ പുറത്തേക്ക് ഇറങ്ങരുതെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. കോവിഡ് 19 ബോധവല്‍ക്കരണവുമായി മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം സജീവമാണ്.

    സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ ഭാഗമായി അധികപേരും വീഡിയോകളുമായി എത്തുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വിളക്കു തെളിയിക്കലിന് പിന്തുണയുമായി മമ്മൂട്ടി രംഗത്തെത്തിയിരുന്നു. എല്ലാവരും ഇതില്‍ പങ്കാളികളാകണമെന്നാണ് മെഗാസ്റ്റാര്‍ പറഞ്ഞത്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പങ്കുവെച്ചാരു വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു.

    വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍

    വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇനി അത് തടയാന്‍ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്കേ കഴിയൂ എന്നാണ് പുതിയ വീഡിയോയില്‍ സുരാജ് വെഞ്ഞാറമൂട് പറയുന്നത്. സുരാജിന്റെ വീഡിയോ മറ്റു താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. "ഞങ്ങള്‍ ഈ ആണുങ്ങളുടെ സ്വഭാവം നിങ്ങള്‍ക്കറിയാമല്ലോ. പുറത്തിറങ്ങുന്ന ശീലം.

    വീട്ടിലിരിക്കണമെന്ന്

    വീട്ടിലിരിക്കണമെന്ന് എത്രയൊക്കെ പറഞ്ഞാലും ഞങ്ങള്‍ ചിലപ്പോള്‍ കേട്ടെന്നു വരില്ല. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല. എന്നാലും ചുമ്മാ ഓരോന്നു പറഞ്ഞു പുറത്തിറങ്ങും. പുറത്തു ചാടാന്‍ ശ്രമിക്കുന്ന ചേട്ടന്‍മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാര്‍ വേണം തടയാന്‍. തടയണം. ഒരു കാര്യം ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അത് നിങ്ങള്‍ എങ്ങനെയെങ്കിലും ഭംഗിയായി സാധിപ്പിച്ചെടുത്തോളും.

    വീടിന്റെയും വീട്ടുകാരുടെയും

    വീടിന്റെയും വീട്ടുകാരുടെയും നാടിന്റെയും ഒകെ സുരക്ഷ ഇനി നിങ്ങളുടെ കൈകളിലാണ്, സുരാജ് വെഞ്ഞാറമൂട് പറയുന്നു. ജനങ്ങള്‍ കര്‍ശനമായി സാമൂഹിക അകലം പാലിക്കണമെന്നും വീടുകളില്‍ കഴിയണമെന്നും സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദ്ദേശിക്കുന്നത് അനുസരിക്കണമെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

    സിനിമാ താരങ്ങള്‍ക്കൊപ്പം

    സിനിമാ താരങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നായുളള പ്രമുഖരും ഇത്തരം ബോധവല്‍ക്കരണ വീഡിയോയുമായി രംഗത്തെത്തുന്നുണ്ട്. എല്ലാവരും കരുതലോടെ ഇരിക്കണമെന്നും ഈ സമയവും കടന്നുപോവുമെന്നുമാണ് പല താരങ്ങളും പറയുന്നത്. അതേസമയം പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചും പലരും രംഗത്തെത്തുന്നുണ്ട്.

    ലോക്ക് ഡൗണ്‍ സമയം നൃത്തച്ചുവടുകളുമായി മഞ്ജു വാര്യര്‍! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ലോക്ക് ഡൗണ്‍ സമയം നൃത്തച്ചുവടുകളുമായി മഞ്ജു വാര്യര്‍! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

    എപ്രില്‍ അഞ്ചിന്

    എപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണി മുതല്‍ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ ബാല്‍ക്കണിയിലോ വാതില്‍പ്പടിയിലോ നിന്ന് ഈ ചെറുദീപങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നത്. വൈറസ് വ്യാപനം തടയാനായി നേരത്തെ രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ലോക്ക് ഡൗണ്‍ നടത്തുന്നത്. ലോക്ക് ഡൗണില്‍ പൂര്‍ണമായും സഹകരിക്കുന്ന ജനങ്ങള്‍ക്കുളള നന്ദിയും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

    'ഈ നടന്മാര്‍ക്ക് ഫാന്‍സ് ക്ലബിന്റെ ആവശ്യമില്ല'! ഫഹദിനെയും സുരാജിനെയും പ്രശംസിച്ച് പ്രതാപ് പോത്തന്‍'ഈ നടന്മാര്‍ക്ക് ഫാന്‍സ് ക്ലബിന്റെ ആവശ്യമില്ല'! ഫഹദിനെയും സുരാജിനെയും പ്രശംസിച്ച് പ്രതാപ് പോത്തന്‍

    Read more about: suraj venjaramood coronavirus
    English summary
    suraj venjaramood posted corona awareness video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X