ദാമു നമ്മളുദ്ദേശ്ശിച്ച ആളല്ല സാര്‍! ബല്ലാത്ത ജാതി എഡിറ്റിങ്ങെന്ന് സൂരാജ് വെഞ്ഞാറമൂട്! വീഡിയോ കാണാം
സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമു ട്രോളന്മാരുടെ ഇഷ്ട കഥാപാത്രങ്ങളിലൊന്നാണ്. സോഷ്യല്‍ മീഡിയ സജീവമായ കാലത്തായിരുന്നു ദാമുവും ജനപ്രിയനായി മാറിയത്. ചട്ടമ്പിനാടിലെ ഈ കഥാപാത്രത്തെയാണ് മിക്ക ട്രോളുകളിലും ട്രോളന്മാര്‍ ഉപയോഗിക്കാറുളളത്. എന്നും ട്രോളന്മാര്‍ക്ക് പ്രിയപ്പെട്ടവന്‍ തന്നെയാണ് ദശമൂലം ദാമു.
മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ സ്റ്റീഫനായി എത്തുന്ന ദാമുവിന്റെ ട്രോള്‍ വീഡിയോ വൈറലായി മാറിയിരുന്നു. ആരാധകരില്‍ ഒരാള്‍ ചെയ്ത മാരക എഡിറ്റിങ്ങിലാണ് ദശമൂലം ലൂസിഫര്‍ ദാമുവായി മാറിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് തന്നെയായിരുന്നു ഈ വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്.

ദാമു നമ്മളുദ്ദേശിച്ച ആളല്ല സാര്‍,ബല്ലാത്ത ജാതി എഡിറ്റിങ് എന്ന കുറിപ്പോടെയാണ് ട്രോള്‍ വീഡിയോ സുരാജ് പങ്കുവെച്ചിരിക്കുന്നത്. മുന്‍പും ആരാധകര്‍ ചെയ്ത വീഡിയോകള്‍ സുരാജ് സോഷ്യല്‍ മീഡിയ പേജുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ദശമൂലം ദാമുവിന് എപ്പോഴും നല്‍കുന്ന സ്‌നേഹത്തിന് എല്ലാവരോടുമായി നന്ദി പറയുകയും ചെയ്തിരുന്നു താരം.


Click it and Unblock the Notifications