twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയ്യേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി സുരാജിന്റെ ആഭാസം! ഓഡിയന്‍സ് റിവ്യൂ വായിക്കാം

    By Midhun
    |

    സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആഭാസം. ആക്ഷേപ ഹാസ്യ രൂപത്തില്‍ അണിയിച്ചൊരുക്കിയ ആഭാസത്തില്‍ റിമ കല്ലിങ്കലാണ് സുരാജിന്റെ നായികയായി എത്തുന്നത്. സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ ഇന്നായിരുന്നു ആഭാസം തിയ്യേറ്ററുകളിലെത്തിയിരുന്നത്.ഒരു ബസും അതിലെ യാത്രക്കാരും യാത്രയ്ക്കിടെ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരുന്നത്.

    aabhasam movie

    ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. സിനിമയില്‍ ഇന്ദ്രന്‍സ്,സുരാജ്, അലന്‍സിയര്‍ എന്നിവരുടെ മികച്ച പ്രകടനമാണുളളതെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വ്യത്യസ്ത പ്രമേയവും വേറിട്ടൊരു അവതരണവും കാണിക്കുന്ന സിനിമ അദ്യാവസാനം മടുപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പ്രസന്ന എസ് കുമാറിന്റെ ചായാഗ്രഹണവും ഊരാളി ബാന്‍ഡ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും മികച്ചതാണെന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്.

    ചാനല്‍ അവാര്‍ഡ് ആയിരുന്നെങ്കില്‍ ഇളിച്ചുകൊണ്ട് വാങ്ങില്ലായിരുന്നോ! വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്‌ചാനല്‍ അവാര്‍ഡ് ആയിരുന്നെങ്കില്‍ ഇളിച്ചുകൊണ്ട് വാങ്ങില്ലായിരുന്നോ! വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്‌

    നേരത്തെ സെന്‍സറിംഗുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍പ്പെട്ടൊരു ചിത്രം കൂടിയായിരുന്ന ആഭാസം. തിരുവനന്തപുരത്ത് നടന്ന സെന്‍സറിംഗില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുനന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ആഭാസം ഒരു ആന്റി സ്റ്റൊബ്ലിഷ്‌മെന്റ് ചിത്രമാണെന്നും ചിത്രത്തിലെ ചില രംഗങ്ങള്‍ക്ക് ബീപ്പ് ശബ്ദം നല്‍കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് നിയമ പോരാട്ടത്തിലൂടെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കാത്തതില്‍ തെറി പറഞ്ഞയാളാണ് മറ്റുളളവരെ വിമര്‍ശിക്കുന്നത്: ഡോ.ബിജുസ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കൊടുക്കാത്തതില്‍ തെറി പറഞ്ഞയാളാണ് മറ്റുളളവരെ വിമര്‍ശിക്കുന്നത്: ഡോ.ബിജു

    ശ്രീദേവി ഇവിടെയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു! മനസ് തുറന്ന് ബോണി കപൂര്‍ശ്രീദേവി ഇവിടെയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു! മനസ് തുറന്ന് ബോണി കപൂര്‍

    English summary
    suraj venjaramood's aabhaasam movie audience review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X