ട്രോളന്മാരുടെ സമ്മാനത്തിന് നന്ദി പറഞ്ഞ് സുരാജ്! ദശമൂലം ദാമുവിന്റെ ട്രോള്‍ വീഡിയോകള്‍ വൈറല്‍

By Prashant V R

ഹാസ്യ കഥാപാത്രങ്ങളില്‍നിന്നും നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ സുരാജ് സൂപ്പര്‍ താരങ്ങള്‍ ക്കൊപ്പമുളള സിനിമകളിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ സുരാജ് ചെയ്ത കഥാപാത്രമായിരുന്നു ദശമൂലം ദാമു. തിയ്യേറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തിയ ഈ കഥാപാത്രം സുരാജിന്റെ കരിയറില്‍ വഴിത്തിരിവായിരുന്നു. സിനിമാ പ്രേമികളും ട്രോളന്മാരും ഇന്നും നെഞ്ചോടു ചേര്‍ക്കുന്ന സുരാജിന്റെ കഥാപാത്രമാണ് ദാമു.

സമൂഹ മാധ്യമങ്ങളില്‍ വരുന്ന മിക്ക ട്രോളുകളിലും ഈയൊരു കഥാപാത്രത്തെ ട്രോളന്മാര്‍ ഉപയോഗിക്കാറുണ്ട്. ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതലായി വന്നതോടെ ആയിരുന്നു ദാമുവും ജനപ്രിയനായി മാറിയിരുന്നത്. പുലിവാല്‍ കല്യാണത്തിലെ മണവാളനും പഞ്ചാബി ഹൗസിലെ രമണനും പോലെ ദാമുവും പ്രിയങ്കരനായി മാറി. അതേസമയം ട്രോളന്മാര്‍ക്ക് ഇടയില്‍ ദാമുവിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് സുരാജ് വെഞ്ഞാറമൂട് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരം എത്തിയിരുന്നത്.

ദശമൂലം ദാമു

ദശമൂലം ദാമു

സലീംകുമാറിന്റെ മണവാളനും ഹരിശ്രീ അശോകന്റെ രമണനും ശേഷം മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമായിരുന്നു ദശമൂലം ദാമു. ചട്ടമ്പിനാടില്‍ മമ്മൂക്കയുടെ കഥാപാത്രത്തിനൊപ്പം നിറഞ്ഞുനിന്ന വേഷമായിരുന്നു സുരാജിന്റെത്. കോമഡി നമ്പറുകളുമായി സലീംകുമാറും ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും മികച്ച സ്വീകാര്യത ലഭിച്ചത് സുരാജ് ചെയ്ത കഥാപാത്രത്തിനായിരുന്നു. വായ തുറന്നാല്‍ മണ്ടത്തരം മാത്രം പറയുന്ന ചട്ടമ്പി ആയിട്ടായിരുന്നു സുരാജ് ചിത്രത്തില്‍ എത്തിയിരുന്നത്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ദശമൂലം ദാമുവിനെ വീണ്ടും ജനപ്രിയനാക്കിയത് ട്രോളന്മാരായിരുന്നു.

ട്രോളന്മാരുടെ സൂപ്പര്‍സ്റ്റാര്‍

ട്രോളന്മാരുടെ സൂപ്പര്‍സ്റ്റാര്‍

ടെലിവിഷന്‍ ചാനലുകളില്‍ എപ്പോള്‍ വന്നാലും ചട്ടമ്പിനാട് പ്രേക്ഷകര്‍ കാണാറുണ്ട്. പ്രേക്ഷകര്‍ ഇന്നും കാണാന്‍ ഇഷ്ടപ്പെടുന്ന ചിത്രമാണിത്.ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു ചട്ടമ്പിനാട്. ടെലിവിഷന്‍ ചാനലുകള്‍ക്കു പുറമെ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു ദശമൂലം ദാമു. സമൂഹ മാധ്യമങ്ങളില്‍ വരുന്ന അധിക ട്രോളുകളിലും ദാമുവിനെയും എല്ലാവരും ഉള്‍പ്പെടുത്താറുണ്ട്. മണവാളനും രമണനും ശേഷം ട്രോളന്‍മാര്‍ എറ്റവുമധികം ഉപയോഗിച്ചത് ദശമൂലം ദാമുവിനെ ആയിരുന്നു.

സുരാജ് പറഞ്ഞത്

സുരാജ് പറഞ്ഞത്

ദശമൂലം ദാമുവിനെ സൂപ്പര്‍ഹീറോ ആയി കാണിക്കുന്ന ട്രോള്‍ വീഡിയോസ് പങ്കുവെച്ചുകൊണ്ടായിരുന്നു സുരാജ് വെഞ്ഞാറമൂട് എത്തിയിരുന്നത്. ഫേസ്ബുക്കിലെ തന്റെ ഔദ്യോഗിക പേജിലൂടെ ആയിരുന്നു സുരാജ് വീഡിയോ പങ്കുവെച്ചിരുന്നത്. "ട്രോളന്മാരുടെ സമ്മാനം. ഒരുപാട് നന്ദിയുണ്ട് ആ കാണിക്കുന്ന സ്‌നേഹത്തിനോട്.സുരാജ് വെഞ്ഞാറമൂട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സുരാജിന്റെ പോസ്റ്റ്

ചട്ടമ്പിനാട് എന്ന സിനിമ

ചട്ടമ്പിനാട് എന്ന സിനിമ

ഷാഫിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചട്ടമ്പിനാട്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയായിരുന്നു സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. ലക്ഷ്മി റായി ആയിരുന്നു ചിത്രത്തില്‍ മമ്മൂക്കയുടെ നായികയായി എത്തിയിരുന്നത്. മമ്മൂക്കയ്ക്ക് പുറമെ സിദ്ധിഖ്,കലാശാല ബാബു, സലീം കുമാര്‍,സുരാജ് വെഞ്ഞാറമൂട്,വിനു മോഹന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ചട്ടമ്പിനാട്. ചിത്രത്തില്‍ മമ്മൂക്കയുടെ കഥാപാത്രത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്ന സുരാജിന്റെ ദശമൂലം ദാമുവും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X