സുരാജ് വെഞ്ഞാറമൂടിന്‌റെ ലൂസിഫര്‍ ദാമു ശരിക്കും കിടുക്കി! വൈറല്‍ വീഡിയോ കാണാം

By Midhun Raj

സുരാജ് വെഞ്ഞാറമൂടിന്റെതായി പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ദശമൂലം ദാമു. ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന സിനിമയിലായിരുന്നു നടന്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് ദശമൂലം ദാമുവും എല്ലാവര്‍ക്കും പ്രിയങ്കരനായി മാറിയത്.

ട്രോളന്മാരുടെയെല്ലാം ഇഷ്ടകഥാപാത്രം ദശമൂലം ദാമു തന്നെയായിരുന്നു. സലീംകുമാറിന്റെയും ഹരീശ്രീ അശോകന്റെയും കഥാപാത്രങ്ങളേക്കാള്‍ വലിയ സ്വീകാര്യത ദശമൂലത്തിന് ലഭിച്ചു. ദാമുവിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

suraj venjaramood-mohanlal

ലൂസിഫര്‍ ദാമു എന്ന പേരില്‍ ഒരു ആരാധകന്‍ എഡിറ്റ് ചെയ്ത വീഡിയോ ആയിരുന്നു പുറത്തിറങ്ങിയത്. അടുത്തിടെ മെഗാഹിറ്റായ ലൂസിഫറിന്റെ ട്രെയിലര്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു മാരക എഡിറ്റിങ് ആരാധകന്‍ നടത്തിയിരുന്നത്. സുരാജ് വെഞ്ഞാറമൂട് തന്നെയായിരുന്നു ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നത്. ലൂസിഫര്‍ ദാമു ശരിക്കും കിടുക്കിയെന്ന് നടന്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

ദശമൂലം ദാമുവിനെ ഉപയോഗിച്ച് ഇത്തരത്തില്‍ നേരത്തെയും നിരവധി വീഡിയോകളും പോസ്റ്ററുകളും ആരാധകര്‍ ചെയ്തിരുന്നു. അടുത്തിടെ ദാമുവിനെ ചിത്രം ഉപയോഗിച്ച് ലൂസിഫര്‍ പോസ്റ്ററും ഒരു ആരാധകന്‍ തയ്യാറാക്കിയിരുന്നു. ഇതിനും മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X