നിവിനും ഞാനും ഒരു ഫ്‌ളാറ്റിലാണ്, അവിടേക്ക് ഒരവാര്‍ഡ് മതി, തുറന്നുപറഞ്ഞ് സുരാജ് വെഞ്ഞാറമൂട്‌

By Midhun Raj

മികച്ച നടനുളള സംസ്ഥാന പുരസ്‌കാര നേട്ടത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനായിരുന്നു കഴിഞ്ഞ ദിവസം നടന് അവാര്‍ഡ് ലഭിച്ചത്. മികച്ച ഹാസ്യതാരമായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് സുരാജിന് മികച്ച നടനുളള പുരസ്‌കാരം ലഭിച്ചത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അറുപത് വയസിലധികം പ്രായമുളള ഭാസ്‌കര പൊതുവാളായും വികൃതിയില്‍ ഊമയായ ഏല്‍ദോ എന്ന കഥാപാത്രത്തെയും ആണ് സുരാജ് അവതരിപ്പിച്ചിരുന്നത്.

കൂടാതെ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ്, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലെ നടന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം സുരാജിനൊപ്പം മികച്ച നടനുളള പുരസ്‌കാര നിര്‍ണയത്തില്‍ അവസാന ഘട്ടത്തില്‍ എത്തിയ താരമാണ് നിവിന്‍ പോളി. മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നിവിനും ലിസ്റ്റിലുണ്ടായിരുന്നത്. പുരസ്‌കാര നേട്ടത്തിന് ശേഷം നിവിന്‍ പോളിയെ കുറിച്ച് സുരാജ് പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. മനോരമ ന്യൂസിനോടാണ് നടന്‍ സംസാരിച്ചത്.

നിവിന്‍ തനിക്ക് വേണ്ടി വഴിമാറി

നിവിന്‍ തനിക്ക് വേണ്ടി വഴിമാറി തന്നതാണെന്ന് സുരാജ് തമാശരൂപേണ പറഞ്ഞു. ഞാന്‍ ആണെന്ന് അറിഞ്ഞതുകൊണ്ടാണ് നിവിന്‍ മാറിതന്നത്. ഞങ്ങള്‍ രണ്ടാളും ഒരു ഫ്‌ളാറ്റിലാണ്. സ്‌കൈലെന്‍ അപ്പാര്‍ട്‌മെന്റില്‍. ഒരു ഫ്‌ളാറ്റിലേക്ക് ഒരു അവാര്‍ഡ് മതി,. ആള്‍ക്കും കിട്ടിയല്ലോ. ചിരിയോടെ സുരാജ് പറഞ്ഞു. .

അന്ന് എനിക്ക് ദേശീയ അവാര്‍ഡ്

അന്ന് എനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ച സമയത്ത് ഇവിടെ എനിക്ക് ഹാസ്യതാരത്തിനുളള പുരസ്‌കാരമാണ് ലഭിച്ചത്. എന്റെ അമ്മ എറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചത് ഹാസ്യതാരത്തിനുളള സംസ്ഥാന പുരസ്‌കാരം ലഭിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് തന്നെ ഇന്ന് രാവിലെ തന്നെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. ദയവ് ചെയ്ത് കോമഡിയൊന്നും പറയരുതെന്ന്.

ഇത്തവണ കോമഡി അവാര്‍ഡ്

ഇത്തവണ കോമഡി അവാര്‍ഡ് ഇല്ലെന്നും അതിന്റെ അവസാനത്തെ അവാര്‍ഡ് ഞാന്‍ വാങ്ങിനിര്‍ത്തിയെന്നും പറഞ്ഞു. ഇനി അങ്ങോട്ട് വരാനിരിക്കുന്ന സിനിമകളില്‍ അധികവും കോമഡി നിറഞ്ഞ കഥാപാത്രങ്ങളാണെന്ന് നടന്‍ പറയുന്നു. ഏത് വേഷം വന്നാലും ഞാന്‍ ചെയ്യും. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഹ്യൂമര്‍ കഥാപാത്രമാണ് സുരാജ് പറഞ്ഞു.

Recommended Video

Best Actor Suraj Venjaramoodu response | FilmiBeat Malayalam
മുന്‍പ് എനിക്ക് സംസ്ഥാന

മുന്‍പ് എനിക്ക് സംസ്ഥാന, ദേശീയ പുരസ്‌കാരം കിട്ടിയപ്പോഴും സിനിമാ സെറ്റില്‍ തന്നെയായിരുന്നു. ഈ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഞാന് ഷോട്ട് എടുത്തുകൊണ്ട് ഇരിക്കുകയായിരുന്നു. സംവിധായകനാണ് അവാര്‍ഡ് വാര്‍ത്ത സെറ്റില്‍ അറിയിച്ചത്. സത്യത്തില്‍ ഈ ജൂറി അംഗങ്ങളുടെ ഭാഗ്യം ഒന്ന് നോക്കണെ. നമ്മളൊക്കെ സിനിമകള്‍ ചെറിയ മൊബൈലിലും ടിവിയിലുമൊക്കെ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് അവര്‍ വിശാലമായ തിയ്യേറ്ററില്‍ ഇരുന്നാണ് ഈ സിനിമകളൊക്കെയും കണ്ടുതീര്‍ത്തത്. തിയ്യേറ്ററില്‍ ഇരുന്ന് എന്ന് സിനിമ കാണാന്‍ കഴിയും എന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. സുരാജ് വെഞ്ഞാറമൂട് അഭിമുഖത്തില്‍ പറഞ്ഞു

More from Filmibeat

Read more about: suraj venjaramood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X