പേരന്‍പിലുണ്ടായിരുന്ന സുരാജ് വെഞ്ഞാറമൂട് എവിടെ പോയി? അന്വേഷണവുമായി ആരാധകർ!!
Recommended Video

മമ്മൂട്ടി അനശ്വരമാക്കിയ ഒരുപാട് കഥാപാത്രങ്ങളില്‍ ഒന്നാണ് പേരൻപിലെ അമുദാൻ എന്ന ടാക്സി ഡ്രൈവറുടെ വേഷം. ഏറെ നാളത്തെ ആരാധകരുടെ
കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പേരൻപ് റിലീസിനെത്തിയത്. ഇപ്പോൾ തിയറ്ററുകളിൽ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുന്ന സിനിമ കുടുംബ പ്രേക്ഷകരടക്കം എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകത ചിത്രത്തിനുണ്ടായിരുന്നു.

മമ്മൂട്ടിയുടെ പേരൻപിനെ കുറിച്ച് ആദ്യം മുതൽ വന്ന റിപ്പോർട്ടുകളിൽ നടന്‍ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ചും പറഞ്ഞിരുന്നു. പേരൻപിൽ മമ്മൂട്ടിയ്ക്കൊപ്പും അഭിനയിക്കുന്നതിന്റെ സന്തോഷം പല അഭിമുഖങ്ങളിലും സുരാജും പങ്കുവെച്ചിരുന്നു. ലൊക്കേഷനിൽ സംവിധായകൻ റാമിനും മമ്മൂട്ടിയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രവും സുരാജ് പങ്കുവെച്ചിരുന്നു. എന്നാൽ റിലീസിനെത്തിയ സിനിമയിൽ സുരാജ് വെഞ്ഞാറമൂട് ഇല്ലെന്നുള്ളതാണ് വസ്തുത.
സുരാജ് എവിടെ പോയി എന്ന് അന്വേഷിച്ച് ആരാധകരും എത്തിയിരുന്നു. സിനിമയുടെ ദൈർഘ്യം കൂടിയതിനാൽ അവാസന ഘട്ടത്തിൽ സുരാജ് അഭിനയിച്ച കഥാപാത്രം ഒഴിവാക്കിയെന്നാണ് സൂചന. ഇതിനെ സംബന്ധിച്ച് സുരാജോ മറ്റ് സിനിമയുടെ അണിയറ പ്രവർത്തകരോ കൂടുതൽ വിവരങ്ങള്‍ പങ്കുവെച്ചിരുന്നില്ല. എന്തായാലും മമ്മൂട്ടിയ്ക്കൊപ്പം സുരാജിനെ കാണാത്തതിലുള്ള നിരാശയിലാണ് ആരാധകർ.


Click it and Unblock the Notifications