ആറ് പേജ് ഡയലോഗ് ഒറ്റതവണ നോക്കി റെഡി എന്ന് പറഞ്ഞ് പൃഥ്വിരാജ് അഭിനയിക്കും, നടനെ കുറിച്ച് സുരാജ് വെഞ്ഞാറമൂട്

By Midhun Raj

ഹാസ്യ വേഷങ്ങളില്‍ തുടങ്ങി മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകള്‍ ചെയ്ത് മടുത്ത സമയത്തായിരുന്നു സുരാജ് സീരിയസ് വേഷങ്ങളിലേക്ക് മാറിയത്. തുടര്‍ന്ന് ശ്രദ്ധേയ കഥാപാത്രങ്ങളും സിനിമകളും ചെയ്ത് ഇതും തനിക്ക് വഴങ്ങുമെന്ന് സുരാജ് തെളിയിച്ചു. ആക്ഷന്‍ ഹീറോ ബിജു മുതലാണ് സുരാജിന്റെ മികച്ച പ്രകടനം എല്ലാവരും കണ്ടുതുടങ്ങിയത്. പൃഥ്വിരാജിനൊപ്പം അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലെ സുരാജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായുളള അഭിനയത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് സുരാജിന് ലഭിച്ചത്. പൃഥ്വിരാജിനൊപ്പം മുന്‍പും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് സുരാജ്. അതേസമയം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിക്കൊപ്പമുളള അനുഭവം നടന്‍ പങ്കുവെച്ചിരുന്നു.

സ്‌ക്രിപ്റ്റ് ഒറ്റതവണ വായിച്ച്

സ്‌ക്രിപ്റ്റ് ഒറ്റതവണ വായിച്ച് അഭിനയിക്കുന്ന പൃഥ്വിരാജിന്റെ രീതിയെ കുറിച്ച് തുറന്നുപറഞ്ഞാണ് സുരാജ് എത്തിയത്. പൃഥ്വിരാജ് ആറ് പേജ് ഡയലോഗ് ഒറ്റത്തവണ നോക്കിയിട്ട് റെഡി എന്ന് പറഞ്ഞ് അഭിനയിക്കുമെന്ന് സുരാജ് പറയുന്നു. ദൂരെ സ്ഥലത്ത് ഒരു ലൈറ്റ് പോയാല്‍ അവിടെ ലൈറ്റ് പോയേ എന്ന് പറയുകയും ചെയ്യും. ശരിക്കും പൃഥ്വി എന്നെ അത്ഭുതപ്പെടുത്താറുണ്ട്.

സിനിമ അവരില്‍ അലിഞ്ഞ്

സിനിമ അവരില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുകയാണ്. സീന്‍ ബ്രെയിനിലേക്ക് നേരിട്ട് സ്വീകരിക്കുകയാണ്. അത്ര ശ്രദ്ധയാണ്. ഞെട്ടിപോകും നമ്മള്‍. ഒരിക്കാല്‍ ഞാന്‍ ഒരാളോട് ചോദിച്ചു സുകുമാരന്‍ സാറ് എങ്ങനെയാണെന്ന്. അദ്ദേഹവും ഇതുപോലെ തന്നെയായിരുന്നു എന്ന് പറഞ്ഞു. ഫുള്‍ സ്‌ക്രിപ്റ്റ് അത്ര ആഴത്തില്‍ പഠിക്കും. സുരാജ് പറയുന്നു.

സംവിധാനം ചെയ്യാന്‍ ആഗ്രഹമില്ലേ

സംവിധാനം ചെയ്യാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിനും സുരാജിന്‌റെ മറുപടി വന്നു. നടന്മാര്‍ സംവിധായകരാവുന്നത് അവര്‍ക്ക് അത്രയും ആഗ്രഹം ഉണ്ടായിരിക്കുന്നതുകൊണ്ടാവാം എന്ന് സുരാജ് പറയുന്നു. എന്നാല്‍ തനിക്ക് സംവിധായകനാവാന്‍ അത്ര തീവ്രമായ ആഗ്രഹം തോന്നിയിട്ടില്ല. സംവിധാനം അത്ര എളുപ്പമുളള പണിയല്ലെന്ന് എനിക്ക് അറിയാം.

സിനിമയിലെ എല്ലാ മേഖലകളും

സിനിമയിലെ എല്ലാ മേഖലകളും ഇഷ്ടമാണ്. എന്നാല്‍ ഇപ്പോ അഭിനയിക്കാനാണ് ഇഷ്ടം. ഓരോ കഥകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പിന്നീട് എപ്പോഴെങ്കിലും സംഭവിച്ചേക്കാം എന്നും സുരാജ് പറഞ്ഞു. ഇപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു. അടുപ്പമുളള പലരോടും ചാന്‍സ് ചോദിക്കാറുണ്ട്. വിശ്വാസമുളളവരോട് ഇനിയും ചോദിക്കും.

എനിക്ക് അഭിനയിക്കാന്‍ അത്ര കൊതിയാണ്

എനിക്ക് അഭിനയിക്കാന്‍ അത്ര കൊതിയാണ്. 25വയസുകാരനാകണമെങ്കിലും ഞാന്‍ റെഡിയാണ്. നല്ല സംവിധായകരുടെ കൈയ്യില്‍ ഞാന്‍ എന്നെ അങ്ങ് കൊടുക്കും. കാരണം അവര്‍ വിചാരിച്ചാല്‍ എനിക്ക് ഇനിയും നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിയും. നായകനാവാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും എനിക്ക് നല്ല നടനായാല്‍ മതിയെന്നും സുരാജ് വെഞ്ഞാറമൂട് അഭിമുഖത്തില്‍ പറഞ്ഞു.

More from Filmibeat

Read more about: suraj venjaramood prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X