ജാക്ക് ഡാനിയേല്‍ സെറ്റില്‍ ആക്ഷന്‍ കിംഗിനൊപ്പം സുരാജ് വെഞ്ഞാറമൂട്! ലൊക്കേഷന്‍ ചിത്രം വൈറല്‍
കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം ദീലീപ് നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ജാക്ക് ജാനിയേല്‍. എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്പീഡ് ട്രാക്ക് എന്ന സിനിമയ്ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കിഗ് അര്‍ജുനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. സുരാജ് വെഞ്ഞാറമൂടായിരുന്നു ജാക്ക് ഡാനിയേല്‍ ലൊക്കേഷന്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. സുരാജിനൊപ്പം ആക്ഷന്‍ കിംഗ് അര്‍ജുനാണ് ഒപ്പമുണ്ടായിരുന്നത്. നേരത്തെ സിനിമയുടെ സെറ്റില്‍ നിന്നുളള ദിലീപിന്റെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

അര്‍ജുനും ദിലീപും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ജാക്ക് ഡാനിയേല്‍. അഞ്ജു കുര്യന്‍ നായികാ വേഷത്തിലെത്തുന്ന ചിത്രം ഷിബു തമീന്‍സിന്റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്നു. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന സിനിമയ്ക്ക് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications