ജൂണിൽ ജോജു!! ഫൈനൽസിൽ..... രജിഷയുടെ സിനിമയിലെ അച്ഛന്മാർ കിടു!! ഈ കോമ്പോ പൊളിക്കും...
ജൂൺ എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫൈനൽസ്. സ്പോട്സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൈക്ലിങ് താരമായിട്ടാണ് നടി എത്തുന്നത്. ജൂണിൽ അത്ഭുതപ്പെടുത്തുന്ന ഗെറ്റപ്പിൽ എത്തിയ താരം ഈ ചിത്രത്തിലും വീണ്ടുമൊരു മേക്കോവറിനായി തയ്യാറെടുക്കുകയാണ്.

ചിത്രത്തിൽ രജിഷയുടെ അച്ഛനായി എത്തുന്നത് സുരാജ് വെഞ്ഞാറൻമൂടാണ്. നടൻ മണിയൻ പിളള രാജുവിന്റെ മകൻ നിരഞ് ജ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തിൽ എത്തിയ ജെമ്നപ്യാരി എന്ന ചിത്രത്തിന്റെ തിരക്കഥകൃത്ത് പി അരുണാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നത്. മണിയൻ പിളള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൈലാസ് മേനാനാണ് സംഗീതം.
2016 ൽ പുറത്തു വന്ന അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ വെള്ളിത്തിരയിൽ എത്തിയത്. ആ ചിത്രത്തിലൂടെ താരത്തിനെ തേടി സംസ്ഥാന അവാർഡും എത്തിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രജിഷ വീണ്ടും വെള്ളിത്തിരയിൽ എത്തിയ അഹ്മദ് കബീറിന്റെ ജൂൺ എന്ന ചിത്രത്തിലൂടെയായിരുന്നു. മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു ഇത്.


Click it and Unblock the Notifications











