ഇത് സുരാജ് തന്നെയാണോ! അടിമുടി മാറ്റവുമായി താരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേര്‍ഷന്‍ 5.25 ചിത്രം വൈറൽ..
പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത താരമാണ് വെഞ്ഞാറാമൂട് സുരാജ്. കോമഡി മാത്രമല്ല എല്ലാ കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭഭ്രമാണെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിത സുരാജിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. വിക്യതിയ്ക്ക് ശേഷം സുരാജ് പ്രധാനകഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 2.5. ചിത്രത്തിൽ വൃദ്ധനായിട്ടുള്ള സുരാജിന്റെ ഗെറ്റപ്പാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് റൊനെക്സ് സേവിയറാണ് ഈ രൂപമാറ്റത്തിനു പിന്നിൽ.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെയുള്ള രസകരമായ സംഭവമാണ് ചിത്രത്തിൽ പറയുന്നത്. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സുരാജിനെ കൂടാതെ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. സൗബിൻ ഷാഹിർ, കെന്റി സിര്‍ദോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ നായികയായ അരുണാചലൽ പ്രദേശ് സ്വദേശിയായ കെന്‍ഡി സിര്‍ദോയുടെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. നടി മഞ്ജുവാര്യറാണ് കെന്‍ഡിയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications











