സിനിമയില്‍ ഗര്‍ഭം ധരിയ്ക്കാന്‍ സുരാജ് വെഞ്ഞാറമൂട്
ഒരു പുരുഷന്‍ ഗര്‍ഭം ധരിയ്ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ആവിഷ്‌കരിയ്ക്കുന്നൊരു തിരക്കഥയ്ക്കുവേണ്ടി നായകനെ തേടുകയാണ് താനെന്ന് നവാഗതനായ അനില്‍ ഗോപിനാഥ് വെളിപ്പെടുത്തിക്കഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. അനില്‍ പറഞ്ഞ പുരുഷഗര്‍ഭത്തിന്റെ കഥ സിനിമാകോളങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഏതെങ്കിലും മുന്‍നിര നടന്മാര്‍ ഈ വേഷം ചെയ്യാന്‍ തയ്യാറാകുമോയെന്ന് അനില്‍സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അനിലിന്റെ ഗര്‍ഭംധരിയ്ക്കുന്ന പുരുഷനാകാന്‍ നടനെ കിട്ടിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടാണ് ഗര്‍ഭംധരിയ്ക്കുന്ന പുരുഷനായി അഭിനയിക്കാന്‍ തയ്യാറായിരിക്കുന്നത്.

ഗര്‍ഭശ്രീമാന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ ഹനീഷ് പവിത്രന്റേതാണ്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുവചന്‍ ആണ്. ചിത്രത്തില്‍ സുരാജിനൊപ്പം കലാഭവന്‍ ഷാജോണ്‍, നെടുമുടി വേണു, ഷമ്മി തിലകന്‍, കൊച്ചുപ്രേമന്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
അടുത്തിടെയായി ഗര്‍ഭവും പ്രസവവുമെല്ലാം വിഷയമായിവരുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ കൂടുതല്‍ ഇറങ്ങുന്നുണ്ട്. കളിമണ്ണ്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയായിരുന്നു. പക്ഷേ ഇതാദ്യമായിട്ടാണ് പുരുഷഗര്‍ഭത്തിന്റെ കഥ പറയുന്ന ഒരു ചിത്രം ഇറങ്ങാന്‍ പോകുന്നത്. ലോകത്ത് ഇത്തരത്തിലുള്ള ചില യഥാര്‍ത്ഥ സംഭവങ്ങള്‍ അപൂര്‍വ്വമായി നടന്നിട്ടുണ്ടെങ്കിലും ഇത് സിനിമയായി എത്തിയിട്ടില്ല. എന്തായാലും സുരാജിന് ലഭിയ്ക്കുന്ന തീര്‍ത്തും വ്യത്യസ്തമായ റോളുകളില്‍ ഒന്നായിരിക്കും ഗര്‍ഭശ്രീമാനിലേതെന്നകാര്യത്തില്‍ സംശയിക്കാനില്ല.


Click it and Unblock the Notifications











