സുരാജിന്‌റെ 14 ദിവസത്തെ ക്വാറന്റൈന്‍ അവസാനിച്ചു! സുഖവിവരം തിരക്കിയവര്‍ക്ക് നന്ദി പറഞ്ഞ് താരം

By Prashant V R

കോവിഡ് പോസിറ്റീവായ ആളുമായി അടുത്തിടപഴകിയതിനെ തുടര്‍ന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനീല്‍ ആയത് അടുത്തിടെയായിരുന്നു. പതിനാല് ദിവസത്തെ ക്വാറന്റൈനിലായിരുന്നു നടന്‍ കഴിഞ്ഞത്. ഇപ്പോഴിതാ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

surajvenjaramood

സുരാജിന്റെ വാക്കുകളിലേക്ക്;

പ്രിയപ്പെട്ടവരെ, വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എംഎല്‍എ യും, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് എസ്സിബി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കല്‍ ചടങ്ങില്‍ വെഞ്ഞാറമൂട് സി ഐയും പങ്കെടുത്ത കാരണത്താല്‍, സെക്കന്‍ഡറി കോണ്‍ടാക്റ്റില്‍പ്പെട്ട് ഞാനും മറ്റുള്ളവരും ഹോം ക്വാറന്റൈനീലിലേക്ക് പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

ഇപ്പോള്‍ വെഞ്ഞാറമൂട് സിഐയുടെ ലാബ് റിസള്‍ട്ട് നെഗറ്റീവായി കണ്ടെത്തിയതിനാല്‍ സിഐയും സെക്കന്‍ഡറിയില്‍ ഉള്ള ഞങ്ങളും നിരീക്ഷണത്തില്‍ നിന്നും മോചിതരായെങ്കിലും തുടര്‍ന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തില്‍ ഇരിക്കാന്‍ തീരുമാനിച്ചു. ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂണ്‍ 5ന് അവസാനിച്ച വാര്‍ത്തയും ഞാന്‍ നിങ്ങളുമായും പങ്കുവയ്ക്കുന്നു.

ഹോം ക്വാറന്റൈന്‍ വാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഫോണില്‍ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്‌നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവര്‍ നിരവധിയാണ്. വിളിച്ചാല്‍ ബുദ്ധിമുട്ടാകുമോയെന്ന ധാരണയില്‍ മറ്റുതരത്തില്‍ കാര്യങ്ങള്‍ അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്. എല്ലാവരുടെയും സ്‌നേഹം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.

നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മില്‍ എന്നത് കൊണ്ട് ഞാനതിന് തുനിയുന്നില്ല. സ്‌നേഹപൂര്‍വ്വം, സുരാജ് വെഞ്ഞാറമൂട്. നടന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. സുരാജ് വെഞ്ഞാറമൂടിന് പുറമെ ആടുജീവിതം ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയ പൃഥ്വിരാജിന്റെ ക്വാറന്റൈന്‍ കാലാവധിയും അടുത്തിടെ അവസാനിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളെല്ലാം അതേപടി അനുസരിച്ചുകൊണ്ടാണ് പൃഥ്വിരാജും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിരുന്നത്‌.

Read more about: suraj venjaramood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X