ആര്‍ക്ക് വേണ്ടിയും പ്രചാരണം നടത്തിയിട്ടില്ല! പ്രചരിക്കുന്നതൊന്നും ശരിയല്ലെന്നും സുരാജ് വെഞ്ഞാറമൂട്!
കോമഡി മാത്രമല്ല സീരിയസ് കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. സിനിമയിലും സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ് താരം. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. തിരുവനന്തപുരം ഭാഷയില്‍ സംസാരിച്ച് പ്രേക്ഷകരെ കൈയ്യിലെടുക്കാനും ഈ താരത്തിന് കഴിഞ്ഞിരുന്നു. രാജമാണിക്യത്തില്‍ മമ്മൂട്ടിയെ സഹായിച്ചതും സുരാജായിരുന്നു.
വീണ്ടുമൊരു തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുകയാണ് ഇപ്പോള്‍. സുരേഷ് ഗോപിയും ഇന്നസെന്റുമാണ് ഇത്തവണ വിധി തേടുന്നത്. ഇവര്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് സഹപ്രവര്‍ത്തകരെത്തിയുരുന്നു. സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് ബിജു മേനോനും ഇന്നസെന്റിനായി മമ്മൂട്ടിയുമാണെത്തിയത്. താന്‍ ആര്‍ക്ക് വേണ്ടിയും പ്രചാരണത്തിനായി ഇറങ്ങിയില്ലെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

ഒരു കലാകാരനായ താൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും വോട്ട് അഭ്യർഥിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പ്രചാരണവും നടത്തിയിട്ടില്ല എന്നാൽ തന്‍റെ പേരിൽ ചില വ്യാജ പ്രചരണങ്ങൾ കണ്ടു വരുന്നു. ഇത് തന്‍റെ അറിവോടെ അല്ല എന്ന് എന്റെ പ്രിയപെട്ട പ്രേക്ഷകരെ അറിയിക്കുന്നു. ഇതായിരുന്നു സുരാജിന്‍റെ പോസ്റ്റ് , കാണൂ.


Click it and Unblock the Notifications