For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്വാസകോശം സ്പോഞ്ചു പോലാണ്!! എൻ ഗോപിനാഥനെ കുറിച്ച് സുരാജിന്റെ ഹൃദയസ്പർശിയായ വാക്കുകൾ...

  |
  എൻ ഗോപിനാഥനെ ഓർത്ത് സുരാജ്

  മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു പരസ്യമായിരുന്നു പുകവലിയ്ക്കെതിരെയുളള ശ്വാസകോശം സ്പോജ് പോലെയാണ് എന്ന് തുടങ്ങുന്ന പരസ്യം. ആകാശവാണി മുന്‍വാര്‍ത്ത അവതാരകനായ ഗോപിനാഥന്‍ നായരുടെ ആ ശബ്ദ്ം നമ്മൾ ഹൃദയത്തിലേറ്റിയതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടം തന്നെയാണ്. ഗോപിനാഥന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ സാംസ്കാരിക സാമൂഹിക മേഖലയിലുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഗോപിനാഥനുമായിട്ടുളള കൂടിക്കാഴ്ചയെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് താരം.

  Suraj Venjaramoodu

  സ്വരയെ വിട്ട് പോകാതെ സ്വയംഭോഗം ട്രോൾ!! തിരഞ്ഞെടുപ്പ് ചൂടിലും രക്ഷയില്ല... വിമർശകർക്ക് ഉഗ്രൻ മറുപടിയുമായി താരം

  എൻ്റെ പിതൃതുല്യനായ ഗോപൻ ചേട്ടൻ നമ്മെ വിട്ട് യാത്രയായി എന്ന ആമുഖത്തോടെയാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
  ആകാശവാണി വാർത്തകൾ വായിക്കുന്നത് ഗോപൻ...വർഷങ്ങൾക്ക് മുമ്പ് തന്നെ നമ്മുടെ ഒക്കെ കുട്ടികാലം മുതൽ കേട്ട് വളർന്ന ഒരു ശബ്ദമാണിത്.
  ശബ്ദങ്ങളെ സ്നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഞാൻ എന്നും ആരാധിച്ചിരുന്ന ഒരു ശബ്ദമായിരുന്നു ഗോപൻ ചേട്ടന്റേത്.. കുഞ്ഞുനാൾ മുതൽ റേഡിയോയിലൂടെ കേട്ട് തുടങ്ങിയ ഞാൻ അറിഞ്ഞ് തുടങ്ങിയ ശബ്ദം...അല്ലെങ്കിൽ ഞാൻ ആദ്യകാലങ്ങളിൽ അനുകരിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു ശബ്ദങ്ങളിൽ ഒന്ന്....

  2014 ഇൽ നാഷണൽ അവാർഡ് വാങ്ങാൻ ഡൽഹിയിൽ പോയപ്പോളാണ് ഗോപൻ ചേട്ടനെ ആദ്യമായി ഞാൻ കാണുന്നത്..
  അന്ന് എൻ്റെ അടുത്ത് വന്ന്
  സുരാജേ ഞാനാണ് ഗോപൻ സുരാജ് ഇമിറ്റേറ്റ് ചെയുന്ന മനുഷ്യൻ...
  ഞാനാകെ തരിച്ചു പോയി...
  ഒരുപാട് വേദികളിൽ ഞാൻ അവതരിപ്പിച്ച ശബ്ദത്തിൻ്റെ യഥാർത്ഥ ഉടമ..ശബ്ദത്തിലൂടെ മാത്രം ഞാൻ അരാധിച്ച ഗോപൻ ചേട്ടൻ.... എൻ്റെ മുന്നിൽ.
  നാഷണൽ അവാർഡ് കിട്ടി ആദ്യത്തെ സ്വീകരണം ഗോപൻ ചേട്ടൻ്റെ ക്ലബ്ബിൻ്റെ വകയായിരുന്നു ഡൽഹിയിൽ...
  അന്ന് തൊട്ട് ഒരു അച്ഛൻ്റെ സ്നേഹത്തോടെ കരുതലോടെ എൻ്റെ കൂടെ ഉണ്ടായിരുന്നു ഗോപൻ ചേട്ടൻ...

  ഇപ്പൊ പെട്ടെന്നൊരു ദിവസം അമ്പരിപ്പിച്ചു കൊണ്ട് വേദനിപ്പിച്ചു കൊണ്ട് ഗോപൻ ചേട്ടൻ യാത്രയാവുമ്പോൾ മറ്റൊന്നും പറയുവാൻ ആകാതെ നിശബ്ദനായി പോവുന്നു ഞാൻ.ഇനി ഇൗ ലോകത്ത് ഗോപൻ ചേട്ടൻ ഇല്ല എങ്കിലും കാലങ്ങൾക്കപ്പുറവും കാലങ്ങളെ അതിജീവിച്ച് കൊണ്ട് ഗോപൻ ചേട്ടൻ്റെ ശബ്ദം നിലനിൽക്കും കാരണം ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് കൊടുക്കാവുന്ന ഏറ്റവും വലിയ ഉപദ്ദേശമാണ് ഏതൊരു സിനിമയുടെ തുടക്കത്തിലും കൊടുത്തിരുന്ന ആ‍ പരസ്യത്തിലൂടെ ഗോപൻ ചേട്ടൻ കൊടുത്തിരുന്നത് .ശ്വാസകോശം സ്പോഞ്ച് പോലെയാണ് വായു വലിച്ചെടുക്കാന് നിര്മ്മിച്ചിരിക്കുന്നത്. പക്ഷേ ചിലർ സിഗരറ്റിൻ്റെ പുക വലിച്ച് കയറ്റാൻ ലംഗ്സ് ഉപയോഗിക്കുന്നു .
  ഒരു ശരാശരി പുകവലിക്കാരന്റെശ്വാസകോശത്തില്അടിഞ്ഞു കൂടുന്ന പുക പുറത്തെടുത്താല് അത് ഇത്രത്തോളം വരും. നിങ്ങളെ രോഗിയാക്കാന് അത് മതി. വലിയ രോഗി!!!

  ആ വയർ ഒന്ന് അകത്തേയ്ക്ക് പിടിക്കൂ!! മഞ്ജിമയുടെ ചിരിപടർത്തിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു...

  English summary
  Suraj Venjaramoodu facebook post about reminisces akashvani newsreader gopan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X