സലീം കുമാര്‍ അല്ല സുരാജ് വെഞ്ഞാറമൂടാണ്, ഒരോ 'വണ്ടീം വലേം'
വിളിച്ചത് സലീം കുമാറിനെ, ഫോണ്‍ എടുത്തത് സുരാജ് വെഞ്ഞാറമൂട്. സലീം കുമാര്‍ നടനല്ല. നായകന്റെ അച്ഛന്റെ പേരാണ്. സുരാജ് വെഞ്ഞാറമൂട് അതിഥി വേഷമാണ്. ഒന്നും പിടികിട്ടുന്നില്ലല്ലോ അല്ലെ. പറഞ്ഞതൊക്കെ സത്യമാ. പക്ഷെ ഒന്നൂടെ വിശദീകരിക്കാം.
'വണ്ടീം വലേം' എന്ന ഹ്രസ്വചിത്രത്തെ കുറിച്ചാണ് പറയുന്നത്. മലയാളത്തിന്റെ ദേശീയ പുരസ്‌കാര ജേതാക്കളായ സലീം കുമാറും സുരാജ് വെഞ്ഞാറമൂടും ഈ ഹ്രസ്വചിത്രത്തിന്റെ ഭാഗമാകുന്നു. സലീം കുമാറിന്റെ പേര് മാത്രമേയുള്ളൂവെങ്കിലും സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒന്നുകൂടെ പറഞ്ഞാല്‍ സുരാജ് ആദ്യമായി അഭിനയിക്കുന്ന ഹ്രസ്വ ചിത്രം.

ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ഒരുക്കിയ ഹ്രസ്വ ചിത്രമാണ് വണ്ടീം വേലേം. രണ്ട് വിദ്യാര്‍ത്ഥികളുടെ ഒരു ദിവസത്തെ യാത്രയെ കുറിച്ചാണ് സിനിമ. അതില്‍ ഒരു സുപ്രധാന രംഗത്താണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്.
ഷാഹദും അശ്വിനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാലിക്കുപ്പി മീഡിയ നിര്‍മിച്ച ചിത്രത്തിന് രചന നിര്‍വ്വഹിച്ചത് അശ്വിനും റമീസും ചേര്‍ന്നാണ്. ഛായാഗ്രഹണം അജിത്തും നിര്‍വ്വഹിച്ചു. ആ ഹ്രസ്വ ചിത്രമിതാ ഇവിടെ, കാണൂ


Click it and Unblock the Notifications