»   » മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ കിടുക്കും തകര്‍ക്കുമെന്ന് സുരാജ് വെഞ്ഞാറമൂട്! മോഹന്‍ലാലിന്റെയോ?

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ കിടുക്കും തകര്‍ക്കുമെന്ന് സുരാജ് വെഞ്ഞാറമൂട്! മോഹന്‍ലാലിന്റെയോ?

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നതാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരയ്ക്കാരുടെ കഥയുമായി സിനിമ വരുന്നുണ്ടെന്ന്. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പിന്നീട് വന്നിരുന്നില്ലെങ്കിലും ഇന്നലെ കേരളപ്പിറവി ദിനത്തില്‍ രണ്ട് സന്തോഷ വാര്‍ത്തകളായിരുന്നു വന്നിരുന്നത്.

അവര്‍ക്ക് താന്‍ മാംസക്കഷ്ണം മാത്രമായിരുന്നു! സെക്‌സ് ആന്റ് സിറ്റി നായകന്റെ വെളിപ്പെടുത്തല്‍!

mammootty-kunjali-markkar

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയും മമ്മൂട്ടി സന്തോഷ് ശിവന്‍ കൂട്ടുകെട്ടിലും കുഞ്ഞാലി മരയ്ക്കാര്‍ വരാന്‍ പോവുകയാണെന്നുമായിരുന്നു. മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാരെ കുറിച്ച് അണിയറയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ലെങ്കിലും മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.

ടിക്കറ്റ് എടുക്കാന്‍ കാത്തിരുന്നവര്‍ക്ക് നിരാശപ്പെടാം, മിയ ഖലീഫ മലയാളത്തിലേക്ക് ഇല്ല! കാരണം ഇതാണ്!!

ഇപ്പോള്‍ നടന്‍ സുരാജ വെഞ്ഞാറമൂടും പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഒപ്പം ഇത് കിടുക്കും തകര്‍ക്കും മമ്മൂട്ടി എന്നുമാണ് സുരാജ് പറഞ്ഞിരിക്കുകയാണ്. മോഹന്‍ലാലിനെ പേടിച്ചല്ലെന്നും മാസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ പ്രീ പ്രെഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരുന്നതായും ആഗസ്ത് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തെ കുറിച്ച് ഷാജി നടേശന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

English summary
Suraj Venjaramoodu is very much excited about the film that he has taken it to his social media page. Sharing the poster, the actor wrote that the film will rock.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam