»   » ജയസൂര്യയുടെ മേരിക്കുട്ടിയില്‍ ഇവരുമുണ്ട്! സിനിമ ഹിറ്റാവുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ടല്ലോ...!

ജയസൂര്യയുടെ മേരിക്കുട്ടിയില്‍ ഇവരുമുണ്ട്! സിനിമ ഹിറ്റാവുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ടല്ലോ...!

Written By:
Subscribe to Filmibeat Malayalam

ജയസൂര്യയുടെ അടുത്ത കാലത്തിറങ്ങുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാണ്. ഈ വര്‍ഷം റിലീസിനെത്തിയ ക്യാപ്റ്റന്‍ ഹിറ്റായി ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇനി ജയസൂര്യ നായകനാവുന്ന സിനിമയാണ് ഞാന്‍ മേരിക്കുട്ടി. ചിത്രത്തിലൂടെ ജയസൂര്യ സ്ത്രീവേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് വലിയൊരു പ്രത്യേകത.

വില്ലനായി മമ്മൂക്കയുടെ അടുത്ത സര്‍പ്രൈസ് ഉടന്‍? പരേള്‍ ഹിറ്റാണെന്ന് പ്രേക്ഷകര്‍! ഇരട്ടി സന്തോഷം..


നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ കൂട്ടുകെട്ടിലാണ് ഞാന്‍ മേരിക്കുട്ടിയും പിറക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, പ്രേതം, സുസു സുധീ വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകള്‍ക്ക് ശേഷമാണ് ഞാന്‍ മേരിക്കുട്ടിയൂടെ വരവ്. സിനിമയിലെ മറ്റ് രണ്ട് പ്രധാന താരങ്ങളെ സംവിധായകന്‍ പരിചയപ്പെടുത്തിയിരിക്കുകയാണ്.


ഞാന്‍ മേരിക്കുട്ടി

ജയസൂര്യയുടെ അടുത്ത് വരാനിരിക്കുന്ന സിനിമയാണ് ഞാന്‍ മേരിക്കുട്ടി. രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന സിനിമയുടെ വിശേഷങ്ങള്‍ കഴിഞ്ഞ മാസങ്ങളിലായി പുറത്ത് വന്നിരുന്നു. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിടാറുണ്ട്.. അക്കൂട്ടത്തില്‍ ഞാന്‍ മേരിക്കുട്ടിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ട് പേരെ കുറിച്ചുള്ള വിവരം എത്തിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറാമൂടും ജോജു ജോര്‍ജുമാണ് സിനിമയിലെ രണ്ട് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍.രഞ്ജിത്ത് പറയുന്നത...

സിനിമയില്‍ സുരാജ് കലക്ടറുടെ വേഷത്തിലും ജോജു ജോര്‍ജ് പോലീസ് വേഷത്തിലുമാണ് അഭിനയിക്കുന്നത്. താന്‍ ഇടുക്കി ജില്ലാ കലക്ടറായ മനോജ് വടിയന്‍ ഐഎഎസിനൊപ്പമാണെന്നും പറഞ്ഞ് കൊണ്ടാണ് സിനിമയുടെ ലൊക്കേഷനില്‍ നിന്നും സുരാജ് വെഞ്ഞാറമൂടിനൊപ്പം ഇരിക്കുന്ന ചിത്രം സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല സുരാജിനെ ഞാന്‍ സ്‌നേഹിക്കുന്നു എന്നും രഞ്ജിത്ത് പറയുന്നു. അതുപോലെ തന്നെ ജോജു ജോര്‍ജിന്റെയും ഒരു ചിത്രം രഞ്ജിത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. രാമന്റെ ഏദന്‍തോട്ടത്തില്‍ എല്‍വിസായി വന്ന് സര്‍പ്രൈസ് നല്‍കിയ ജോജു ഞാന്‍ മേരിക്കുട്ടിയില്‍ എസ്‌ഐ കുഞ്ഞിപാലു ആയി ഞെട്ടിക്കാന്‍ പോവുകയാണെന്ന് സംവിധായകന്‍ പറയുന്നത്.


ജയസൂര്യയുടെ ലുക്ക്

സിനിമയിലെ കേന്ദ്ര കഥാപാത്രമായ മേരിക്കുട്ടി അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. ജയസൂര്യ മേരിക്കുട്ടിയായി രൂപം മാറിയ മേക്കോവര്‍ ക്യാരക്ടര്‍ ടീസറായി പുറത്ത് വന്നിരുന്നു. ഉടനടി തന്നെ അത് വൈറലാവുകയും ചെയ്തിരുന്നു. ഇതുവരെ മലയാളത്തിലെത്തിയ സ്ത്രീ വേഷത്തിലുള്ള മേക്കോവറില്‍ ജയസൂര്യ സൂപ്പറാക്കി എന്നായിരുന്നു കമന്റുകള്‍. തന്റെ കഥാപാത്രത്തെ സ്വീകരിക്കാന്‍ എന്ത് ത്യാഗം സഹിക്കാനും ജയസൂര്യ തയ്യാറായിരുന്നു. കാത് കുത്തി കമ്മലിട്ടതൊക്കെ താരം തന്നെ പുറത്ത് വിട്ടിരുന്നു.കൂട്ടുകെട്ടിലെ സിനിമ

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. 2013 ല്‍ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചിരുന്നത്. ശേഷം പ്രേതം, സുസു സുധീ വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് (പുണ്യാളന്‍ അഗര്‍ബത്തീസ് രണ്ടാം ഭാഗം) എന്നിവ ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം പുതിയൊരു സിനിമ വിതരണ കമ്പനി തുടങ്ങിയിരുന്നു. പുണ്യാളന്‍ സിനിമാസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനി ആദ്യം പുറത്തിറക്കിയ സിനിമ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു.

സഖാവ് അലക്‌സ് പരോളിനിറങ്ങി, മമ്മൂക്കയുടെ ക്ലാസ്, മാസ്, എന്റര്‍ടെയിനര്‍ മൂവി തന്നെ! ആദ്യ പ്രതികരണം..

English summary
Suraj Venjaramoodu and Joju George are a part of Jayasurya’s Njan Marykutty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X