മായാവിക്കു പിന്നാലെ ഡാകിനിയും വെള്ളിത്തിരയിലേക്ക്! കാണാം

By Midhun

Recommended Video

ഡാകിനി വെള്ളിത്തിരയിലേക്ക്

ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു ഒറ്റമുറി വെളിച്ചം. നവാഗതനായ രാഹുല്‍ റിജി നായരായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വരികയും സാഹചര്യങ്ങളില്‍ നിന്ന് ശക്തിയാര്‍ജ്ജിച്ച് തിരിച്ചടിക്കുകയും ചെയ്യുന്ന ഭാര്യയുടെ കഥ പറയുന്ന ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു ഒറ്റമുറി വെളിച്ചം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രത്തിനു പുറമേ മികച്ച എഡിറ്റര്‍,മികച്ച രണ്ടാമത്തെ നടി, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം തുടങ്ങിയവയും ചിത്രത്തിന് ലഭിച്ചിരുന്നു.

ഗോവയിലും ദുബായിലും നടന്ന ചലച്ചിത്രോല്‍സവങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രം ചലച്ചിത്ര പ്രേമികളില്‍ നിന്നെല്ലാം തന്നെ മികച്ച അഭിപ്രായങ്ങള്‍ നേടിയെടുത്തിരുന്നു. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ രാഹുല്‍ തന്നെയായിരുന്നു എഴുതിയിരുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഡോക്യൂമെന്ററികള്‍,ഷോര്‍ട്ട് ഫിലിമുകള്‍ സംഗീത ആല്‍ബങ്ങള്‍ തുടങ്ങിയവ സംവിധാനം ചെയ്ത രാഹുലിന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിമായിരുന്നു ഒറ്റമുറി വെളിച്ചം എന്ന സിനിമ. ഒറ്റമുറി വെളിച്ചത്തിനു ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാകിനി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ചിത്രത്തിന്റെ നിര്‍മ്മാതാവായ സന്ദീപ് സേനനാണ് സിനിമയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

dakini movie

സന്ദീപ് സേനന്റെ ഉര്‍വ്വശി തിയ്യേറ്റേഴ്‌സും ബി രാകേഷിന്റെ യൂണിവേഴ്‌സല്‍ സിനിമയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. സുരാജിനു പുറമേ,ചെമ്പന്‍ വിനോദ് ജോസ്, ബാലുശ്ശേരി സരസ, ശ്രീലത ശ്രീധരന്‍, ഇന്ദ്രന്‍സ്, അലന്‍സിയര്‍, പോളി വില്‍സന്‍, സേതുലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ് ഡാകിനി വിതരണത്തിനെത്തിക്കുന്നത്. അലക്‌സ് പുളിക്കലാണ് ചിത്രത്തിന് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് ചെയ്യുന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത് രാഹുല്‍ രാജാണ്. പ്രതാപ് രവീന്ദ്രന്‍ കലാസംവിധാനവും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. ജൂണില്‍ ചിത്രീകരണം ആരംഭിച്ച് ഈ വര്‍ഷം അവസാനമാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X