ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും വേഷങ്ങള്‍ വെല്ലുവിളി നിറഞ്ഞത്,സന്തോഷം പങ്കുവെച്ച് സുരാജ്

By Midhun Raj

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ അര്‍ഹിച്ച അംഗീകാരം സുരാജ് വെഞ്ഞാറമൂടിനെ തേടി എത്തിയിരിക്കുകയാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് മികച്ച നടനുളള പുരസ്‌കാരം താരത്തിന് ലഭിച്ചിരിക്കുന്നത്. മുന്‍പ് മൂന്ന് തവണ മികച്ച ഹാസ്യ നടനുളള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാന തലത്തില്‍ സുരാജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സുരാജ് സിനിമകളായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും വികൃതിയും.

suraj venjaramood

അതേസമയം പുരസ്‌കാര നേട്ടത്തിലുളള സന്തോഷം സുരാജ് മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും വികൃതിയിലെയും വേഷങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും മികച്ച നടനായതില്‍ വലിയ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു. അംഗീകാരം വലിയ ഉത്തവാദിത്വമാണ്. കഴിഞ്ഞ വര്‍ഷം നല്ല കഥാപാത്രങ്ങള്‍ ചെയ്യാനായി. ആ സിനിമകളൊക്കെയും ആളുകള്‍ തിയ്യേറ്ററില്‍ കാണുകയും ചെയ്തു.

ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം കൂടി ലഭിക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകരുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനമാണ് അംഗീകാരത്തിന് ഇടയാക്കിയത്. പുരസ്‌കാരം ലഭിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. എത്രയും വേഗം കോവിഡ് സാഹചര്യം മാറി തിയ്യേറ്ററുകള്‍ സജീവമാകട്ടെയെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. അതേസമയം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന സിനിമയുടെ സെറ്റില്‍ വെച്ചാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് സുരാജ് മറുപടി നല്‍കിയത്.

ആലുവയിലാണ് പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ഈ കൂട്ടൂകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് സൂപ്പര്‍ താരമായും സുരാജ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായാണ് അഭിനയിച്ചത്.

Recommended Video

50th Kerala State Film Awards: Winners list | FilmiBeat Malayalam

സുരാജ് മികച്ച നടനായപ്പോള്‍ കനി കുസൃതിയാണ് ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഫഹദ് ഫാസില്‍ സഹനടനായും സ്വാസിക സഹനടിയായും പുരസ്‌കാരങ്ങള്‍ നേടി. സിജു വില്‍സണ്‍ അഭിനയിക്കും നിര്‍മ്മിക്കുകയും ചെയ്ത വാസന്തി എന്ന സിനിമയാണ് മികച്ച ചിത്രമായത്. ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായനുളള പുരസ്‌കാരം നേടിയപ്പോള്‍ സുശിന്‍ ശ്യാമിനാണ് മികച്ച സംഗീത സംവിധായകനുളള പുരസ്‌കാരം. ഇവര്‍ക്കൊപ്പം നിവിന്‍ പോളി, അന്ന ബെന്‍ തുടങ്ങിയവര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങളും നേടി.

Read more about: suraj venjaramood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X