'അന്ന് പൃഥ്വി സുപ്രിയയോട് പിണങ്ങി വന്നതായിരിക്കാം'; ജനഗണമനയിലെ ബ്ലാസ്റ്റ് ഷൂട്ടിനെക്കുറിച്ച് സുരാജ് പറയുന്നത്

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ജനഗണമനയുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. കോവിഡ് കാലത്ത് ഒന്നര വര്‍ഷത്തോളം നീണ്ട ചിത്രീകരണത്തിന് ശേഷം പൂര്‍ത്തിയായ ജനഗണമന രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ആദ്യഭാഗമാണ് ഈ ഏപ്രില്‍ 28-ാം തീയതി പുറത്തിറങ്ങുക. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്.

ജനഗണമനയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍. നാല് മിനുട്ട് നീണ്ടുനില്‍ക്കുന്ന ഒരു സീനായിരുന്നു ട്രെയിലറായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സീനിന്റെ ഒടുവിലുണ്ടായ ബ്ലാസ്റ്റായിരുന്നു അതിലെ ഹൈലൈറ്റ്. ഈ സീന്‍ യഥാര്‍ത്ഥത്തില്‍ ഷൂട്ട് ചെയ്‌തെടുത്ത ഒരു സ്‌ഫോടനരംഗം തന്നെയായിരുന്നു. ഗ്രാഫിക്‌സോ വിഷ്വല്‍ എഫക്ട്‌സോ ഒന്നും തന്നെ ഈ സീനിനുവേണ്ടി ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്റണി പറയുന്നു.

പൃഥ്വിരാജിന്റെ ധൈര്യം

'ഒരു സിംഗിള്‍ ഷോട്ടായി എടുത്തതായിരുന്നു ഈ രംഗം. പക്ഷെ, ഇതിന് പിന്നിലെ അധ്വാനം വളരെ വലുതായിരുന്നു. ഈ രംഗം ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ച് സ്റ്റണ്ട് മാസ്റ്ററോട് സംസാരിച്ചപ്പോള്‍ വളരെ റിസ്‌കുള്ള കാര്യമാണെന്നായിരുന്നു മറുപടി. വിഷ്വല്‍ എഫക്ടോ ഗ്രാഫിക്‌സോ ഉപയോഗിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പിന്നീട് ഏറെ ചര്‍ച്ചകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം ആ രംഗം ഷൂട്ട് ചെയ്യുകയായിരുന്നു.

പൃഥ്വിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ വളരെ കൂളായിട്ടാണ് ചെയ്യാം എന്ന് സമ്മതിച്ചത്.' എന്നാല്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂട് പൃഥ്വിയുടെ ഈ മനോഭാവത്തെ ഏറെ അതിശയത്തോടെയാണ് കണ്ടത്. സുരാജ് പറയുന്നതിങ്ങനെ.'വളരെ റിയലായി ഷൂട്ട് ചെയ്തതായിരുന്നു ആ ബോംബ് സ്‌ഫോടനം. പൃഥ്വി വളരെ കൂളായി വന്ന് ആ രംഗത്തില്‍ വന്നഭിനയിച്ചിട്ട് പോയി. ജീവനില്‍ പേടിയില്ലാതെ, ഇത്രയും കൂളായി അഭിനയിക്കാന്‍ സാധിക്കുമോ? ബ്ലാസ്റ്റ് ഷൂട്ട് ചെയ്യുന്ന ദിവസം ഭാര്യ സുപ്രിയയുമായി വഴക്കിട്ടിട്ടായിരിക്കും പൃഥ്വി വന്നതെന്ന് എനിക്കു തോന്നുന്നു. ഇല്ലെങ്കില്‍ ഇത്ര ചങ്കൂറ്റം കാണിക്കില്ല. ഷൂട്ട് നല്ല രീതിയില്‍ കഴിഞ്ഞു, യാതൊരു ഭാവഭേദമോ പേടിയോ ഇല്ല, എന്നിട്ട് അടുത്ത കാര്യത്തിലേക്ക് പോയി.'സുരാജ് പറയുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തുള്ള സീനായിരുന്നു ഈ ട്രെയിലറിനായി കാണിച്ചത്. വരും ദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം സിനിമയിലെ ഒരു ഗാനം പുറത്തുവന്നിരുന്നു.

പ്രധാന താരങ്ങള്‍

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസ്, ശ്രീദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, പശുപതി, വിന്‍സി അലോഷ്യസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

സംവിധായകന്‍ പറയുന്നത്

അടുത്തിടെ കൊച്ചിയില്‍ വെച്ചു നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ വെച്ച് സംവിധായകന്‍ ഈ ബ്ലാസ്റ്റ് ഷൂട്ട് ചെയ്തത് എങ്ങനെയെന്നു വ്യക്തമാക്കിയിരുന്നു.' സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ.'' ജനഗണമനയുടെ ട്രെയിലര്‍ കണ്ടപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല, അവസാനം കണ്ട ആ സ്‌ഫോടനം ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്തതാണ്. ഗ്രാഫിക്‌സോ വിഷ്വല്‍ എഫക്ട്‌സോ ഒന്നുമല്ല. ഒരു സിംഗിള്‍ ഷോട്ടില്‍ എടുത്തതാണ് ആ രംഗം. അതിന് ഞാന്‍ ആദ്യം നന്ദി പറയുന്നത് പൃഥ്വിരാജിനോടാണ്. മൂട്ടിലിട്ട് കത്തിക്കുകയെന്നൊക്കെ പറയാറില്ലേ, അതുപോലെ കത്തിച്ചതാണ് അത്. രാജുവിന്റെ തൊട്ടുപിന്നിലാണ് ബോംബ് പൊട്ടിച്ചത്. ശരിക്കും ഞാന്‍ ഉള്‍പ്പടെ അണിയറപ്രവര്‍ത്തകരെല്ലാം വളരെ ടെന്‍ഷനിലായിരുന്നു.

ഇത്രയും കമ്മിറ്റഡ് ആയി ആ ഷോട്ടിന് തയ്യാറായ രാജുവിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. ഈ സിനിമയ്ക്ക് പിന്നില്‍ ഒരുപാടുപേരുടെ കഷ്ടപ്പാടുണ്ട്. കോവിഡ് എന്ന മഹാമാരിയുടെ ഇടയിലാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. പക്ഷേ ഈ സിനിമയുടെ ഒരു ഫ്രെയിമില്‍ പോലും കോവിഡിനിടെയാണ് ചെയ്തത് എന്നൊരു കുറവ് ആരും പറയരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ സിനിമ പുറത്തിറങ്ങാന്‍ ഇത്രയും വൈകിയത്.' ഡിജോ വ്യക്തമാക്കുന്നു.

Read more about: suraj venjaramoodu prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X