സുരാജ് ചിത്രം കുട്ടന്‍പ്പിളളയുടെ ശിവരാത്രിയിലെ പുതിയ ഗാനം ശ്രദ്ധേയമാവുന്നു! വീഡിയോ കാണാം
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ പുതിയ ചിത്രമാണ് കുട്ടന്‍പ്പിളളയുടെ ശിവരാത്രി. ചിത്രത്തില്‍ അമ്പത് വയസായ കുട്ടന്‍പ്പിളളയെന്ന പോലീസ് കോണ്‍സ്റ്റബിളായിട്ടാണ് സുരാജ് എത്തുന്നത്. ജീന്‍ മാര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ഒരു കുടുംബ ചിത്രമാണ് കുട്ടന്‍പ്പിളളയുടെ ശിവരാത്രി.
മെയ് പതിനൊന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ആദ്യ ദിനം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. പിന്നണി ഗായിക സയനോരയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സയനോരയൊരുക്കിയ ചിത്രത്തിലെ നാടൊട്ടുക്ക് എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ജോബ് കുര്യനും പ്രാര്‍ത്ഥന ഇന്ദ്രജിത്തും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബസ് പാട്ട് എന്ന് പേരിലാണ് ഈ ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. അതേസമയം വിജയകരമായാണ് കുട്ടന്‍പ്പിളളയുടെ ശിവരാത്രി തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. ചിത്രത്തിലെ സുരാജിന്റെ പ്രകടനത്തെ പ്രശംസിച്ച് സിനിമാ പ്രേമികള്‍ രംഗത്തെത്തിയിരുന്നു.

സയനോരയുടെ പാട്ടുകള്‍, പശ്ചാത്തല സംഗീതം,ചായാഗ്രഹണം തുടങ്ങിയവയ്ക്കും എല്ലാവരും മികച്ച അഭിപ്രായങ്ങളാണ് പറഞ്ഞിരുന്നത്. ചിത്രത്തില്‍ കോണ്‍സ്റ്റബിള്‍ കുട്ടന്‍പ്പിളളയെ സുരാജ് അനശ്വരമാക്കിയെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. സുരാജിനു പുറമേ ഉപ്പും മുളകും ഫെയിം ബിജു സോപാനം, മിഥുന്‍ രമേശ്, ശ്രീകാന്ത് മുരളി, ശ്രിന്‍ഡ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications











