പൂരപ്പാട്ടുമായി സുരാജിന്റെ'സവാരി'യെത്തുന്നു! വീഡിയോ പുറത്ത്! കാണൂ

By Midhun

വ്യത്യസ്ഥ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതിലൂടെ മലയാളസിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ വേഷങ്ങളില്‍ തുടങ്ങിയ താരം പിന്നീട് സിരീയസ് കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രം സുരാജിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു.ഏറെ പ്രേക്ഷക പ്രശംസകള്‍ ലഭിച്ചൊരു കഥാപാത്രമായിരുന്നു പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ സുരാജ് ചെയ്തിരുന്നത്. നിവിന്‍പോളി ചിത്രമായ ആക്ഷന്‍ഹീറോ ബിജുവിലെ സുരാജിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

suraj venjaramoodu

സുരാജ് നായകനാവുന്ന രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ആഭാസം,ജീന്‍ മാര്‍ക്കോസ് ഒരുക്കുന്ന കുട്ടന്‍പ്പിളളയുടെ ശിവരാത്രി തുടങ്ങിയവയാണ് ഈ ചിത്രങ്ങള്‍. ആക്ഷേപഹാസ്യ രൂപത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആഭാസം. ഒരു ബസും അതിലെ യാത്രക്കാരും യാത്രയ്ക്കിടയില്‍ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടാണ് ആഭാസം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ റിമ കല്ലിങ്കലാണ് സുരാജിന്റെ നായികയായി എത്തുന്നത്. എയ്ഞ്ചല്‍സ് എന്ന ചിത്രത്തിനു ശേഷം ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടന്‍പ്പിളളയുടെ ശിവരാത്രി. ചിത്രത്തില്‍ അമ്പതു വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പ്പിളളയെന്ന കഥാപാത്രമായാണ് സുരാജ് എത്തുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. സുരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് സവാരി. നവാഗതനായ അശോക് നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതരുടെ സഹായി ആയാണ് സുരാജ് എത്തുന്നത്. ചിത്രത്തില്‍ നടന്‍ ദിലീപ് അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സവാരിയിലെ ആദ്യ ഗാനം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പാട്ടിന്റെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X