»   »  അക്കു അക്ബര്‍ ചിത്രത്തില്‍ നായകനായി സുരാജ് വെഞ്ഞാറമൂട്

അക്കു അക്ബര്‍ ചിത്രത്തില്‍ നായകനായി സുരാജ് വെഞ്ഞാറമൂട്

Posted By: Ambili
Subscribe to Filmibeat Malayalam
മലയാള സിനിമയില്‍ ഹാസ്യത്തിന് മറ്റൊരു രൂപം കൊടുത്ത് പ്രേഷകരെ അതിവേഗം കൈയിലെടുത്ത താരമാണ് സുരാജ് വെഞ്ഞാറമൂട്. ഇതാണ് അതിവേഗം സുരാജിനെ ദേശീയ അവാര്‍ഡ് ജേതാവാക്കി മാറ്റിയതും. കഴിഞ്ഞ കാലങ്ങളില്‍ സുരാജിന്റെ നല്ല സിനിമകളുടെ എണ്ണം വലുതായിരുന്നു. ഇതിനിടയില്‍ സുരാജ് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

എന്നാല്‍ അടുത്ത വരാനിരിക്കുന്ന മലയാളം സിനിമയില്‍ തന്റെ ശക്തമായ തിരിച്ചുവരവിനായി തയ്യാറായിരിക്കുകയാണ് സുരാജിപ്പോള്‍. അക്കു അക്ബറിന്റെ പുതിയ ചിത്രത്തിലാണ് സുരാജ് അഭിനയിക്കുന്നത്. വെറുതേ ഒരു ഭാര്യ, ഭാര്യ അത്ര പോരാ, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനാണ് അക്കു അക്ബര്‍. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സിനിമയുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പുറത്തു വരുമെന്ന്് പ്രതീക്ഷിക്കാം.

 suraj-venjaramoodu

ഡോ ബിജു സംവിധാനം ചെയ്ത പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡാണ് സുരാജിനെ തേടി എത്തിയത്. ഇതോടെ അടുത്തകാലത്തായി സുരാജ് തന്റെ സിനിമ നിരക്കു കുറച്ച് വളരെ ശ്രദ്ധിച്ചാണ് സിനിമ തിരഞ്ഞെടുക്കുന്നത്. അവാര്‍ഡ് നേടിയതിന് ശേഷം ലീഡ് ഹീറോ വേഷങ്ങളൊന്നും താരം ചെയ്തിട്ടില്ല.

മോഹന്‍ലാല്‍ നായകനായി അടുത്ത കാലത്തിറങ്ങിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ ഹാസ്യ വേഷത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്താതായി വരുന്ന സുരാജ് വെഞ്ഞാറമൂടിന് പുറമേ പ്രധാന വേഷങ്ങളില്‍ ചെയ്യുന്നത് എബി, പേരാമ്പു, അലമാര, തൊണ്ടിമുതലും ദൃക്‌സാക്ഷികളും തുടങ്ങിയ വരാനിരിക്കുന്ന സിനിമകളില്‍ സുരാജ് ഉണ്ടാവും.

English summary
After a short gap, Suraj Venjaramoodu is all set to play the lead role in a Malayalam movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam