സണ്ണിയ്ക്കൊപ്പം രംഗീലയിൽ സുരാജും സലീം കുമാറും!! കൂടെ മലയാളത്തിലെ ഹാസ്യ താരങ്ങളും, കാണൂ
മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾ ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലെത്തുന്നത്.
Recommended Video

ബോളിവുഡ് താരം സണ്ണി ലിയോൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സണ്ണിയുടെ വരവ് മലയാളി പ്രേക്ഷകരുടെ ഇടയിൽ വൻ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ബോളിവുഡ് താരമായിരുന്നപ്പോൾ തന്നെ കേരളത്തിൽ സണ്ണിയ്ക്ക് വലിയ വിഭാഗം ആരാധകരുണ്ടായിരുന്നു.

മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾ ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം തന്നെ പുറത്തു വിട്ടിരുന്നു. ഇപ്പോഴിത സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. സണ്ണിയ്ക്കൊപ്പം സുരാജ് വെഞ്ഞാറൻമൂട്, സലിം കുമാർ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നാണ് ഇപ്പാൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇവരെ കൂടാതെ ഹരീഷ് കണാരൻ, അജു വർഗീസ്, രമേഷ് പിഷാരാടിയും ചിത്രത്തിൽ എത്തുന്നുണ്ട്. ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാകും ചിത്രീകരണം നടക്കുക. ഗോവയിലും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ട്.
ബാക്ക്‌വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.ബാക്ക്‌വാട്ടർ സ്റ്റുഡിയോസ് നിർമിക്കുന്ന 5ാമത്തെ ചിത്രമാണ് രംഗീല. ബോളിവുഡിൽ സ്ഥാനമുറപ്പിച്ച സണ്ണി തെന്നിന്ത്യയിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്. സണ്ണി ലിയോണിന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം വീരാമാദേവി റിലീസിന് ഒരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.


Click it and Unblock the Notifications